JHL

JHL

മഞ്ചേശ്വരത്ത് ബസിൽ നിന്നും ഉടമസ്ഥനില്ലാത്ത നിലയിൽ 8.64 ലിറ്റർ കർണ്ണാടക മദ്യം പിടികൂടി.

മഞ്ചേശ്വരം(www.truenewsmalayalam.com) : ബസിൽ നിന്നും ഉടമസ്ഥനില്ലാത്ത നിലയിൽ  കർണ്ണാടക മദ്യം പിടികൂടി. മഞ്ചേശ്വരം മാടയിൽ സ്വകാര്യ ബസിൽ നിന്ന് 8.64 ലിറ്റർ കർണ്ണാടക മദ്യം കണ്ടെടുത്തു.

 കുമ്പള പ്രിവന്റീവ് ഓഫീസർ എം രാജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ് KL 50 A 5533 നമ്പർ MEGNA ബസിൽ നിന്നും ഇന്നലെ ഉച്ചയോടെ 180 മില്ലിയുടെ 48 പാക്കറ്റ് മദ്യം കണ്ടെടുത്തത്.

സി ഇ ഓമാരായ അമിത് , സബിത്ത്, ജിജിത്ത്കുമാർ , സുധീഷ് പി എന്നിവർ സംഘത്തിലുണ്ടായിരുന്നു.





No comments