JHL

JHL

കോവിഡ് മൂന്നാംതരംഗത്തെ നേരിടേണ്ടത് വ്യാപാരസ്ഥാപനങ്ങൾ അടച്ചിട്ടു കൊണ്ടാകരുത്; കുമ്പള വ്യാപാരി കൂട്ടായ്മ.

കുമ്പള(www.truenewsmalayalam.com) : കോവിഡ്  മൂലം കടത്തിലും, ബാങ്ക് വായ്പാ തിരിച്ചടവിലും,  വാടക നൽകാനാകാ തെയും ദുരിതമനുഭവിക്കുന്ന  വ്യാപാരികളെ സഹായിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കണമെന്ന് കുമ്പള  വ്യാപാരി കൂട്ടായ്മ ആവശ്യപ്പെട്ടു.

കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗം ഒക്ടോബറിൽ സംഭവിച്ചേക്കാമെന്ന് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം ശരിയാണെങ്കിൽ തന്നെ വ്യാപാരസ്ഥാപനങ്ങളെ  അടച്ചിട്ട് കൊണ്ടാകരുത് കോവിഡിനെ നേരിടേണ്ടത്.മറിച്ച് നിലവിലെ സംവിധാനം പോലെ കോവിഡ് വ്യാപനം കൂടുതലുള്ള വാർഡ് അടിസ്ഥാനമാക്കി വേണം നിയന്ത്രണങ്ങൾ  ഏർപ്പെടുത്താൻ. യോഗം അഭിപ്രായപ്പെട്ടു. ഇത് സംബന്ധിച്ച് കേരള മുഖ്യമന്ത്രിക്കും, ആരോഗ്യ വകുപ്പ് മന്ത്രിക്കും ഈമെയിൽ സന്ദേശം അയച്ചു.  

 കൂടിയാലോചനാ യോഗത്തിൽ ഹമീദ് കാവിൽ,ഹമീദ് ത്രീ സ്റ്റാർ,  മുഹമ്മദ് സ്മാർട്ട്, എം എ ഹംസ, എം എ മൂസ, നിയാസ് കുമ്പള, ഇർഷാദ് കുട്ടീസ്, രിഫായി അൽഫാസൽ, ഷുക്കൂർ കൂത്ത്പറമ്പ്, അസീസ് അജ്മീർ, യാക്കൂബ് കളത്തുർ, ഷഹലബത്ത് തങ്ങൾ,  നദീം വൈ എം സിറ്റി ജ്വല്ലറി,  മുഹമ്മദ് തഷ്‌രീഫ് റാംപ്, കെ വി അഷ്‌റഫ്‌ മൊഗ്രാൽ, റഫീഖ് ഫിദ, കുഞ്ഞഹമ്മദ് റൂബി ഇലക്ട്രോണിക്സ്, എം പി അബ്ദുള്ള പേരാൽ, ഇർഷാദ് ഫോൺ ഫിക്സ്, അമ്മി ഴാറ  എന്നിവർ സംബന്ധിച്ചു.





No comments