JHL

JHL

ജനിച്ച മണ്ണിൽ മനുഷ്യരായി ജീവിക്കാൻ അനുവദിക്കുക; അഡ്വ ടി വി രാജേദ്രൻ.

കാസറഗോഡ്(www.truenewsmalayalam.com) : പതിറ്റാണ്ടുകള്‍ക്കുമുമ്പ് ആകാശത്ത് യന്ത്രപക്ഷി വട്ടമിട്ടു പറന്ന്  വിഷമഴ പെയ്തതിന്റെ ദുരന്തം ഫലമാണ് ജില്ലയിലെ ഒരു പറ്റം മനുഷ്യർ അനുഭവിച്ചു കൊണ്ടിരിക്കുന്നത്

ദുരിതങ്ങളും പ്രയാസങ്ങളും നിരന്തരമായി സർക്കാരിന്റെ മുൻപിൽ പല രീതിയിലും പറഞ്ഞിട്ടും ഉറപ്പുകൾ നൽകുകയ മാത്രമല്ലാതെ  പാലിക്കപെട്ടില്ല അതുകൊണ്ടാണ്  വീണ്ടും ദുരിതബാധിതർക്ക് തെരുവിൽ ഇറങേണ്ടി വന്നതെന്ന്  പ്രമുഖ മനുഷ്യാവകാസപ്രവർത്തകർൻ അഡ്വ ടി വി രാജേദ്രൻ പറഞ്ഞു 

 എൻഡോസൾഫാൻ ഐക്യദാർഢ്യസമിതി സംസ്ഥാനവ്യാപകമായി ഞങ്ങൾക്കും ഓണംമുണ്ണണം എന്ന മുദ്രാവാക്യമുയർത്തി നടത്തിയ  സമരത്തിന്റെ ഭാഗമായി കാസറഗോഡ് കളക്ട്രേറ്റ് മുൻപിൽ നടന്ന നിൽപ്പ് സമരം ഉൽഘാടനം  ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം 

പെൻഷൻ മുടങ്ങിയിട്ട് അഞ്ചു മാസങ്ങളായി  കിടത്തി ചികത്സിക്കാൻ ജില്ലയിൽ നല്ലൊരു ആശുപത്രിയില്ല വിദഗ്‌ധ ഡോക്ടർമാർ ഇല്ല മറ്റു സൗകര്യങ്ങൾഇല്ല  

മെഡിക്കൽ ക്യാമ്പ്‌ നടത്താം എന്നു സർക്കാർ പറഞ്ഞിട്ടും വർഷങ്ങൾ കഴിഞ്ഞിട്ടും ഇതു വരെ നടത്തിയില്ല ഇനിയും ലിസ്റ്റിൽ ഉൾപെടുത്താതെ  നിരവധി ദുരിതബാധിതരുണ്ട് ഉള്ളവരെ ലിസ്റ്റിൽ നിന്ന് പുറംതള്ളാനാണ് സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുന്നത് സുപ്രീം കോടതി പറഞ്ഞ നഷ്ടപരിഹാരം ഇതു വരെ  നൽകിയില്ല തറക്കല്ലിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും  മെഡിക്കൽ കോളേജ് പണി പൂർത്തിയായില്ല ഇതു ഇങ്ങനെ പലതരത്തിലും സർക്കാർ ദുരിതബാധിതരെ അവഗണിച്ചു കൊണ്ടിരിക്കുകയാണ്

 സമരത്തെ അഭിസംബോധന ചെയ്തു സംസാരിച്ചവർ 

കെ ബി മുഹമ്മദ്‌ കുഞ്ഞി   (വൈസ് ചെയർമാൻ ഐക്യദാർഢ്യ സമിതി ) അധ്യക്ഷത വഹിച്ചു 

അബ്ദുൽ ഖാദർ ചട്ടഞ്ചാൽ   ( ജനറൽ കൺവീനർ ഐക്യദാർഢ്യസമിതി)സ്വാഗതം പറഞ്ഞു 

അഡ്വ വിജയൻ കോടോത്ത്  ( മനുഷ്യാവകാശ പ്രവർത്തകൻ )

 സുബൈർ പടുപ്പ്  (പിഡിപി  )

 അമ്പുഞ്ഞി തലകളായ്  ( വെൽഫയർ പാർട്ടി )

 അബ്ദുൽ ഖാദർ അറഫ (എസ് ഡി പി ഐ )

 കമറുൽ ഹസീന  ( എസ് ഡി  പി ഐ ) 

മൻസൂർ മല്ലം (മുസ്ലിം ലീഗ് )

ഷരീഫ് കൊടവഞ്ചി  ( എസ് ടി യു  )

ഹമീദ് കക്കണ്ടം (  എഫ് ഐ ടി യു  )

മുനീർ   (എസ് ഡി  പി ഐ  )

അബ്ദുല്ല പികെ  ( വെൽഫയർ പാർട്ടി )

ഹസൈനാർ ബെണ്ടിച്ചാൽ (പിഡിപി  )

 സഫറ ശംസുദ്ധീൻ ( എസ് ഡി  പി ഐ  )

 സാജിത (എസ് ഡി  പി ഐ )

 ലത്തീഫ്  (എഫ് ഐ ടി യു )

യുസുഫ് സി എ ( ഫ്രറ്റെണിറ്റി )

സി എച്ച്  ബാലകൃഷ്ണൻ  (ഐക്യദാർഢ്യസമിതി ) നന്ദി പറഞ്ഞു





No comments