JHL

JHL

ഓൺലൈൻ മത്സ്യ വിപണനവുമായി അക്വാട്ടിക്ക ബുധനാഴ്ച പ്രവർത്തനം തുടങ്ങുന്നു.

കുമ്പള(www.truenewsmalayalam.com) :  സമസ്ത വ്യാപാരമേഖലകളും മേഖലകളിലും ഓൺലൈൻ വിപണനം ശക്തിപ്പെടുകയാണല്ലോ. മത്സ്യ വ്യാപനവും ഓൺ ലൈനിനു അന്യമല്ലെന്നു പറഞ്ഞുതരികയാണ് മൊഗ്രാലിൽ പ്രവർത്തനമാരംഭിക്കുന്ന അക്വാട്ടിക്ക ഫ്രഷ് ഫിഷ്  എന്ന സ്ഥാപനം. മൽസ്യ വിപണത്തിന്റെ പുതിയ സാദ്ധ്യതകൾ തേടി നാളെ പ്രവർത്തനമാരംഭിക്കുകയാണ് അക്വാട്ടിക്ക. കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡന്റ്  നാളെ മൊഗ്രാലിൽ ആദ്യ വില്പന നടത്തി  ഉത്ഘാടനം നിർവഹിക്കും.

എരിയാൽ , ചൗക്കി ,മൊഗ്രാൽ പുത്തൂർ ,മൊഗ്രാൽ,കുമ്പള ആരിക്കാടി എന്നീ പ്രദേശങ്ങളിലാണ് അക്വാട്ടിക്കയുടെ സേവനം ആദ്യഘട്ടത്തിൽ ലഭ്യമാകുക.

കുറഞ്ഞത് ഒരു കിലോ എങ്കിലും ഓർഡർ ചെയ്യുന്ന ഉപഭോക്താവിനു മൽസ്യം വീട്ടിലെത്തിച്ചു തരും. ആവശ്യക്കാർക്ക് മീൻ വൃത്തിയാക്കിയും ലഭ്യമാകും. എല്ലാ ഇനം മത്സ്യങ്ങളും ഇത്തരത്തിൽ ഓൺലൈൻ ആയി വാങ്ങാം. ഓരോ ദിവസത്തെയും വില വിവരവും ഉപഭോക്താക്കളെ വാട്സ് ആപ്പുവഴി അറിയിക്കും. സ്ഥാപനത്തിന്റെ മൊബൈൽ നമ്പർ(8547804876  , 9895026388)സേവ് ചെയ്യുന്ന ഉപഭോക്താവിന് എല്ലാ ദിവസവും മത്സ്യത്തിന്റെ വില വിവരങ്ങൾ ലഭ്യമാകും. എന്തുതന്നെയായിലും മൽസ്യ വിപണ രംഗത്ത് പുത്തൻ മാതൃക സൃഷ്ടിച്ചിരിക്കുകയാണ് അക്വാട്ടിക്ക. മൊഗ്രാൽ  സ്വദേശികളായ കൗസർ അഹമ്മദും സുഹൃത്ത്  റിയാസുദ്ദീനുമാണ്   മാണ് പുതിയ വിപണന രീതിയുമായി മുന്നോട്ടു വന്നിരിക്കുന്നത്.





No comments