JHL

JHL

തുണിക്കടയുടെ ഷട്ടർ കുത്തിത്തുറന്ന് കവർച്ചാ ശ്രമം

കാസർകോട്(www.truenewsmalayalam.com) : നഗരത്തിലെ വസ്ത്രക്കടയിൽ കവർച്ചാ ശ്രമം. കടയുടെ ഷട്ടർ കുത്തിത്തുറന്ന് മോഷ്ടാക്കൾ അകത്ത് കടന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല.

 പഴയ ബസ് സ്റ്റാൻഡിനു സമീപത്തെ അരമന ബസാർ വസ്ത്രക്കടയിലാണ് സംഭവം. ഇന്നലെ രാവിലെ ഉടമയും ജീവനക്കാരും കട തുറക്കാനെത്തിയപ്പോഴാണ് കവർച്ചാ ശ്രമം ശ്രദ്ധയിൽപ്പെടുന്നത്.

കടയുടെ മുൻവശത്തെ ഇടത് ഭാഗത്തെ ഷട്ടറാണ് കുത്തി ഇളക്കിയത്. മേശവലിപ്പ് കുത്തിത്തുറന്ന നിലയിലായിരുന്നു.എന്നാൽ മേശയ്ക്കകത്ത് പണമൊന്നും സൂക്ഷിച്ചിരുന്നില്ല.

ആരിക്കാടിയിലെ സുലൈമാന്റെ ഉടമസ്ഥതയിലുള്ളതാണ് കട. പൊലീസ് സ്ഥലത്തെത്തി സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചുവെങ്കിലും തുമ്പൊന്നും ലഭിച്ചില്ല.






No comments