JHL

JHL

സർഗ്ഗവസന്തം പ്രചരണോദ്ഘാടനം സംഘടിപ്പിച്ചു

കാസറഗോഡ്(www.truenewsmalayalam.com) : വിദ്യാർത്ഥികളിലെ സർഗ്ഗാത്മകത കഴിവുകൾ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിസ്ഡം സ്റ്റുഡൻസ് കാസർകോട് ജില്ലാ സമിതി വ്യത്യസ്ത തലത്തിലുള്ള വിദ്യാർഥികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന സർഗ്ഗ വസന്തത്തിൻ്റെ ജില്ലാതല പ്രചരണോദ്ഘാടനം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി സി പി സലീം നിർവഹിച്ചു. സെപ്റ്റംബർ മാസത്തിൽ ശാഖാ തലത്തിലും ഒക്ടോബർ മാസത്തിൽ മണ്ഡലം ജില്ലാ തലങ്ങളിലുമായിയാണ് മത്സരങ്ങൾ നടക്കുക. ഉദ്ഘാടന സംഗമത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ ട്രഷറർ ബഷീർ കൊമ്പനടുക്കം, വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി നാസർ മല്ലം, വിസ്ഡം ഇസ്ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ സംസ്ഥാന പ്രവർത്തക സമിതി അംഗം അനീസ് മദനി, ജില്ലാ ട്രഷറർ സഫ്‌വാൻ പാലോത്ത് തുടങ്ങിയവർ സംബന്ധിച്ചു. 

മുപ്പത് ശാഖകളിലായി ഓൺലൈനായി സംഘടിപ്പിക്കുന്ന സർഗ്ഗവസന്തത്തിൻ്റെ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചു. 6 വിഭാഗങ്ങളിലായി 56 ഇനങ്ങളിലാണ് മൽസരങ്ങൾ നടക്കുക. പ്രത്യേകം തയ്യാറാക്കിയ വെബ്പോർട്ടൽ വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. http://sargavasantham.com. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 81 29 941 581.





No comments