JHL

JHL

വീടിനടുത്തുള്ള ഷെഡിൽ സൂക്ഷിച്ച കർണ്ണാടക ബിയറുമായി യുവാവ് പിടിയിൽ.

മംഗൽപ്പാടി(www.truenewsmalayalam.com) : വീടിനടുത്തുള്ള ഷെഡിൽ സൂക്ഷിച്ച കർണ്ണാടക ബിയറുമായി യുവാവ് പിടിയിൽ. 

സോങ്കാൽ പ്രതാപ് നഗറിൽ പ്രതാപ് നഗർ അരുൺ നിവാസിൽ ബി.സന്തോഷ് കുമാറി(33)നെയാണ് 650 മില്ലിയുടെ 50 കുപ്പികളിലാക്കിയ 32.5 ലിറ്റർ ബിയർ കൈവശം വച്ച കുറ്റത്തിന് കുമ്പള എക്സൈസ് ഇൻസ്പെക്ടർ എ.അഖിലും സംഘവും പിടികൂടിയത്.

 ഷെയ്ഖ് അബ്ദുൾ ബഷീർ, ദിവാകരൻ, ബാബു പ്രസാദ്, സി.ഇ.ഒ.മാരായ എം.ഹമീദ്, ജിജിത്ത്കുമാർ, ശുഭ എന്നിവർ സംഘത്തിലുണ്ടായിരുന്നു.





No comments