JHL

JHL

എറണാകുളത്ത് വൻ മയക്കുമരുന്നു വേട്ട : പിടിയിലായവരിൽ രണ്ട് കാസർകോട് സ്വദേശികളും.

എറണാകുളം(www.truenewsmalayalam.com) : എറണാകുളത്ത് വൻ മയക്കുമരുന്നു വേട്ട, പിടിയിലായവരിൽ രണ്ട് കാസർകോട് സ്വദേശികളും.

 കാസര്‍കോട് സ്വദേശികളായ അജ്മല്‍, മുഹമ്മദ് ഫൈസല്‍, കോഴിക്കോട് സ്വദേശികളായ ശ്രീമോന്‍, മുഹമ്മദ് ഫാബാസ്, ഷംന, എറണാകുളം സ്വദേശികളായ മുഹമ്മദ് അഫ്‌സല്‍, തൈബ, എന്നിവരെയാണ് എക്‌സൈസിന്റെയും കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെയും സംയുക്ത പരിശോധനയില്‍ പിടികൂടിയത്.

ഫ്‌ളാറ്റുകൾ കേന്ദ്രികരിച്ചാണ് ഇവരുടെ വിൽപ്പന.

ഇവരില്‍ നിന്ന് മുന്തിയ ഇനം ലഹരിമരുന്നുകളായ എംഡിഎംഎ., എല്‍എസ്ഡി, ലഹരിഗുളികകള്‍ എന്നിവ പിടികൂടിയിട്ടുണ്ട്. വിപണിയില്‍ ഈ ലഹരി മരുന്നുകള്‍ക്ക് ഒരു കോടി രൂപ വില വരുമെന്ന് എക്‌സൈസ് സംഘം പറഞ്ഞു. 

കാക്കനാട് ഉള്ള ഫ്‌ളാറ്റില്‍ നിന്ന് പ്രതികളെ പിടികൂടുമ്പോള്‍ ഇവരുടെ കയ്യില്‍ 90 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നു. ഒരു ഐ20 കാര്‍ വഴിയാണ് ഇവര്‍ ലഹരി കടത്തിയിരുന്നത്. മൂന്ന് വിദേശ ഇനം നായ്ക്കളെയും ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ചെന്നൈയില്‍ നിന്ന് ആഢംബര കാറുകളില്‍ കുടുംബസമേതമെന്ന രീതിയിലാണ് ഇവര്‍ ലഹരിമരുന്ന് കടത്തിയിരുന്നതെന്നും സ്ത്രീകളാണ് പലപ്പോഴും ക്യാരിയര്‍മാരായി പ്രവര്‍ത്തിച്ചിരുന്നതെന്നും എക്‌സൈസ് സംഘം പറഞ്ഞു.






No comments