ആരിക്കാടിയിൽ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു.
കുമ്പള(www.truenewsmalayalam.com) : ആരിക്കാടിയിൽ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു.മുംബൈ മലാട് സ്വദേശിനിയും കാഞ്ഞങ്ങാട് സ്വദേശി അബ്ദുൽ റഹീമിന്റെ ഭാര്യയുമായ നാസിയാ ബാനു(34)വാണ് മരിച്ചത്.
പൊള്ളലേറ്റ് മംഗളൂരുവിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മരിച്ചത്.
കുടുംബം രണ്ട് വര്‍ഷത്തോളമായി ആരിക്കാടി സര്‍ക്കാര്‍ കിണറിന് സമീപത്തെ ഇരുനില വാടക വീട്ടിലാണ് താമസിക്കുന്നത്.പത്ത് ദിവസം മുമ്പാണ് പൊള്ളലേറ്റ നിലയില്‍ നാസിയാ ബാനുവിനെ വീടിന്റെ രണ്ടാം നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായൊരുന്നു.
ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കുമ്പള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
മക്കൾ:- റിസ, നിദ, ഹനം, ശുഹൈബ.
Post a Comment