JHL

JHL

ഞായറാഴ്ച്ചയുണ്ടായ ശക്തമായ മഴയിലും കാറ്റിലും മരം വീണ് രണ്ട് വീടുകൾ തകർന്നു.

കാസർകോട് ∙ ഞായറാഴ്ച്ചയുണ്ടായ ശക്തമായ മഴയിലും കാറ്റിലും മരം വീണ് രണ്ട് വീടുകൾ തകർന്നു. ഫോർട്ട് റോഡിന് സമീപം കോട്ടയ്ക്കരികിൽ താമസിക്കുന്ന സുരേഖ, തളങ്കര ബിലാൽ നഗറിലെ ഹസീന എന്നിവരുടെ ഓടിട്ട വീടുകളാണ് തകർന്നത്. 

ശബ്ദം കേട്ട് വീട്ടുകാർ പുറത്തേക്ക് ഓടിയതിനാൽ ആളപായമുണ്ടായില്ല. സുരേഖയ്ക്ക് രണ്ട് ലക്ഷം രൂപയുടെയും ഹസീനയ്ക്ക് ഒരു ലക്ഷം രൂപയുടെയും നഷ്ടം സംഭവിച്ചതായി വീട്ടുകാർ പറഞ്ഞു. അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്ന് വീടുകൾ സന്ദർശിച്ച നഗരസഭാ കൗൺസിലർ സക്കീന മൊയ്തീൻ ആവശ്യപ്പെട്ടു.





No comments