JHL

JHL

മംഗളൂരുവിൽ ആടിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ട്രെയിൻ തട്ടി യുവാവിന്റെ കാലുകൾ അറ്റു.

മംഗളൂരു(www.truenewsmalayalam.com) : ആടിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ കയറി യുവാവിന് രണ്ടു കാലുകളും നഷ്ടപ്പെട്ടു. മംഗളൂരു ജോക്കട്ടയിലാണ് ദാരുണമായ സംഭവം.

ചേതൻ കുമാർ എന്നയാളുടെ കാലാണ് അപകടത്തിൽ നഷ്ടമായത്.

ട്രെയിൻ വരുന്ന ട്രാക്കിലൂടെ ഒരു ആട് ഓടുന്നതായി ശ്രദ്ധയിൽ പെട്ട ചേതൻ അതിനെ രക്ഷിക്കാൻ ഓടിയതായിരുന്നു, അപ്പോഴേക്കും ട്രെയിൻ ചേതന്റെ കാലിൽകൂടി കടന്നുപോയി.

ഗുരുതരമായി പരിക്കേറ്റ ചേതനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാലുകൾ തുന്നിച്ചേർക്കാനുള്ള ശ്രമത്തിലാണ് ഡോക്ടർമാർ.






No comments