JHL

JHL

മംഗളൂരുവിൽ റെയിൽ പാളത്തിന്റെ ക്ലിപ്പുകൾ ഇളകിയ നിലയിൽ; ട്രാക് മെയിന്റൈനറുടെ ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി.

മംഗളൂരു(www.truenewsmalayalam.com) : മംഗളൂരുവിൽ റെയിൽ പാളത്തിന്റെ ക്ലിപ്പുകൾ ഇളകിയ നിലയിൽ, റെയിൽവേ ജീവനക്കാരൻ ഉടൻ വിവരമറിയിച്ചതിനെ തുടർന്ന് വൻ ദുരന്തം ഒഴിവായി. 

കുലശേഖരക്കും പടിലിനുമിടയിലാണ് ക്ലിപ്പുകൾ ഇളകിയ നിലയിൽ ഉണ്ടായിരുന്നത്. ഇതുവഴി കടന്നുപോകാനിരുന്ന യോഗ് നാഗരി ഋഷികേശ് കൊച്ചുവേളി എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ (06098)  പട്രോളിംഗ് ഡ്യൂടിയിലുണ്ടായിരുന്ന ട്രാക് മെയിന്റൈനർ ചന്ദൻകുമാറിന്റെ അപകട സൂചനയെ തുടർന്ന്  ലോകോ പൈലറ്റ് കിലോമീറ്റർ 8/200ൽ നിർത്തുകയായിരുന്നു.
ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷനുകീഴിൽ തൊകുർ-മംഗളുറു സെക്ഷനിലാണ് തകരാറ് കണ്ടെത്തിയ പാളം.

 ബുധനാഴ്ച പുലർചെ 1.10നാണ് ചന്ദ്രകുമാറിന്റെ ശ്രദ്ധയിൽ പെട്ടത്.സന്ദേശം ലഭിച്ചതിനെത്തുടർന്ന് മംഗളുറു അസി. ഡിവിഷനൽ എഞ്ചിനീയർ സ്ഥലത്ത് കുതിച്ചെത്തി അപകടസ്ഥലം അടയാളപ്പെടുത്തി. 8/520ൽ ട്രാക് ചതഞ്ഞനിലയിലും കണ്ടെത്തി.

നിർത്തിയിട്ട ട്രെയിൻ പാളം നേരെയാക്കിയതിനെത്തുടർന്ന് 6.13ന് യാത്ര പുനരാരംഭിച്ച് അഞ്ചര മണിക്കൂർ വൈകി ഏഴു മണിക്ക് മംഗളുറു ജങ്ഷൻ
റെയിൽവേ സ്റ്റേഷനിൽ എത്തി.
 ഈ റൂടിൽ ട്രെയിൻ ഗതാഗതം 9.04 മണിക്കൂർ തടസപെട്ടു. മംഗളുറു സെൻട്രൽ - മഡ്ഗോവ (06602) ട്രെയിൻ റദ്ദാക്കി. തിരുവനന്തപുരം-നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ (02431) 405 മിനിറ്റുകൾ വൈകി. കെ എസ് ആർ ബംഗളുറു - കാർവാർ എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ (06585) 382 മിനിറ്റ് വൈകിയാണ് മംഗളുറു ജങ്ഷൻ സ്റ്റേഷൻ വിട്ടത്. 06336 നാഗർകോവിൽ-ഗന്ധിധാം എക്സ്പ്രസ് മഞ്ചേശ്വരം റയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ടു. ഈ റൂടിൽ ട്രെയിനുകൾ  312 മിനിറ്റുകൾ വൈകി.

ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് (06345) സൂറത്കലിൽ പിടിച്ചിട്ടു. ഈ റൂടിൽ  ട്രെയിനുകൾ 278 മിനിറ്റ് വൈകി. എറണാകുളം ജങ്ഷൻ-ഹസ്രത് നിസാമുദ്ദീൻ ദുരന്തോ പ്രതിവാര സ്പെഷ്യൽ ട്രെയിൻ (02283) കാസർകോട് റെയിൽവെ സ്റ്റേഷനിൽ നിർത്തിയിട്ടു. ഈ ട്രെയിൻ 255 മിനിറ്റ് വൈകിയാണ് മംഗളുറു ജങ്ഷൻ സ്റ്റേഷനിൽ എത്തിയത്. നിർത്തിയിട്ട ട്രെയിനുകളിലെ  യാത്രക്കാർക്ക് ഭക്ഷണപ്പൊതികളും കുടിവെള്ളവും ലഭ്യമാക്കിയതായി റയിൽവേ പറഞ്ഞു.






No comments