JHL

JHL

കോവിഡ് 19- പ്രതിരോധ പ്രവർത്തനങ്ങൾക്ക് കെ.എസ്.ടി.എം-ൻ്റെ കൈത്താങ്ങ്.

കാസർകോട്(www.truenewsmalayalam.com) : കേരള സ്കൂൾ ടീച്ചേർസ് മൂവ്മെൻ്റ് സംസ്ഥാന തലത്തിൽ നടത്തുന്ന ഹൃദയമുദ്ര 2021 എന്ന പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ നൽകുന്ന ചടങ്ങിൻ്റെ ജില്ലാതല വിതരണോൽഘാടനം കാസർകോട് ഡി.ഇ.ഒ ശ്രീ. നന്ദികേശ് അദ്ധേഹത്തിൻ്റെ ഓഫീസിൽ നടന്ന ചടങ്ങിൽ വെൽഫെയൽ പാർട്ടി ജില്ലാ പ്രസിഡണ്ട് ശ്രീ. മുഹമ്മദ് വടക്കേക്കരക്ക് കൈമാറി കൊണ്ട് നിർവ്വഹിച്ചു. 

ചടങ്ങിൽ കെ.എസ്.ടിഎം ജില്ലാ പ്രസിഡണ്ട് ഇസ്മായിൽ മാസ്റ്റർ, പി.എസ് അബ്ദുല്ലക്കുഞ്ഞി, ഹാറൂൺ ബി.എം, ഫൗസിയ സിദ്ധീഖ് എന്നിവർ സംബന്ധിച്ചു.





No comments