JHL

JHL

കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കീഴിൽ എം എ. ഇംഗ്ലീഷ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിനിക്ക് ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ അനുമോദനം

കാസർഗോഡ്(www.truenewsmalayalam.com): സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ കലാകായിക ജീവകാരുണ്യ മേഖലകളിൽ രണ്ടര പതിറ്റാണ്ട് കാലമായി നാട്ടിലും, മറുനാട്ടിലുമായി തുല്യതയില്ലാത്ത പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന ദുബായ് മലബാർ കലാസാംസ്കാരിക വേദി, കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കീഴിൽ എം എ. ഇംഗ്ലീഷ്  പരീക്ഷയിൽ ഉന്നത വിജയം നേടിയ കാസർഗോഡ് തെരുവത്ത് സ്വദേശിനി ഫാത്തിമ  നുഫൈസ അക്കരയെ അനുമോദിച്ചു.

 ദുബൈ മലബാർ കലാസാംസ്കാരിക വേദി കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിലാണ് അനുമോദിച്ചത്.

 വാണിജ്യ  പ്രമുഖനും സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറസാനിധ്യവുമായ ശാഫി അജ്മാൻ ഉപഹാരം നൽകി. കമറുദ്ദീൻ തളങ്കര അധ്യക്ഷത വഹിച്ചു. കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ദുബായ് മലബാർ കലാ സാംസ്കാരിക വേദി ഗ്ലോബൽ ജനറൽ കൺവീനറുമായ അഷ്‌റഫ്‌ കർള സ്വാഗതം പറഞ്ഞു.

 കാസർകോട് ബ്ലോക്ക് പഞ്ചായത്ത് അംഗം സുകുമാര കുതിരപ്പാടി,വാണിജ്യ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ പ്രമുഖരായ മജീദ് തെരുവത്ത്, റഫീഖ്പാണത്തൂർ ,റംഷാദ്,റഫീഖ് കൊടിയമ്മ, ഖലീൽ മാസ്റ്റർ, കെ വി യുസഫ് തുടങ്ങിയവർ  സംബന്ധിച്ചു.






No comments