JHL

JHL

മൊഗ്രാൽ പുഴയിൽ അനധികൃത മണൽ വാരൽ; 6 തോണികൾ പിടികൂടി.

മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ പുഴയിൽ അനധികൃതമായി മണൽ വാരലിൽ ഏർപ്പെട്ട 6 തോണികൾ പിടികൂടി.

കാസറഗോഡ് ഡി വൈ എസ് പി ബാലകൃഷ്ണൻ നായർ, കാസറഗോഡ് ഇൻസ്‌പെക്ടർ അജിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഗ്രാൽ പുഴയിൽ നിന്ന് മണൽ വാരലിൽ ഏർപ്പെട്ട 6 തോണികളെ വേറൊരു തോണിയിൽ പിന്തുടർന്ന് പിടികൂടിയത്.

രാജേഷ്, ഓസ്റ്റിൻ തമ്പി, സുഭാഷ്, രാഹുൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

No comments