JHL

JHL

ഭാര്യ കയറിയില്ല; നീങ്ങി തുടങ്ങിയ ട്രെയിനിൽ നിന്നും ചാടി ഇറങ്ങിയ യുവാവിന് പരിക്ക്.

കാസർകോട്(www.truenewsmalayalam.com) : ഭാര്യ കയറിയില്ല എന്ന സംശയത്തിൽ നീങ്ങി തുടങ്ങിയ ട്രെയിനിൽ നിന്നു ചാടി  ഇറങ്ങുന്നതിനിടെ ട്രെയിനും പാളത്തിലും ഇടയിൽ കുടുങ്ങി യുവാവിന്റെ കാൽ ചതഞ്ഞു. തമിഴ്‌നാട് ഈറോഡ് മൂലപ്പാളയം സ്വദേശി ശങ്കറിനാ(37)ണു പരുക്കേറ്റത്. ഭാര്യ ട്രെയിനിൽ കയറിയില്ലെന്ന സംശയത്തിൽ ഓടി തുടങ്ങിയ ട്രെയിനിൽ നിന്നു ചാടുന്നതിനിടെ ആണ് അപകടമുണ്ടായത്. വലതുകാൽ ചതഞ്ഞ നിലയിലാണ്. കഴിഞ്ഞ ദിവസമാണു സംഭവം.മംഗളൂരുവിൽ നിന്നു‌ യശ്വന്ത്പൂരിലേക്കുള്ള വീക്കിലി എക്‌സ്പ്രസിൽ ഭാര്യ ശശികലയും ശങ്കറും നാട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. 

പിറകിലെ കോച്ചിൽ കയറിയ ശങ്കർ ശശികല കയറിയില്ലെന്ന കരുതി പ്ലാറ്റ്ഫോമിലേക്കു ചാടിയിറങ്ങുന്നതിനിടെ കാൽ കുടുങ്ങുകയായിരുന്നു. റെയിൽവേ പ്രൊഡക്ഷൻ ഫോഴ്സ് എഎസ്ഐ സഞ്ജയ് കുമാർ, റെയിൽവേ പൊലീസ് എസ്ഐ കെ.സനൽ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചു. നില ഗുരുതരമായതിനാൽ കണ്ണൂർ ഗവ.മെഡിക്കൽ കോളജിലേക്കും അവിടെ നിന്നു പിന്നീടു കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.





No comments