JHL

JHL

വ്യാജ ലെറ്റർപേഡ്: ജനതദൾ എസ് ജില്ലാ സെക്രട്ടറിക്കെതിരേ എസ് പിക്ക് പരാതി നൽകി

കാസർഗോഡ്(www.truenewsmalayalam.com) : തന്റെ അറിവൊ, സമ്മതമൊ ഇല്ലാതെ ജനതദൾ എസ് ജില്ലാ കമ്മിറ്റിയുടെ  വ്യാജ ലെറ്റർ പേഡ് പ്രിൻറ് ചെയ്ത് ദുരുപയോഗം ചെയ്യുന്നതായി പ്രസിഡന്റിന്റെ പരാതി. ഇതു സംബന്ധിച്ച് ജില്ലാ പോലിസ് മേധാവി പിബി രാജീവിന് പ്രസിഡന്റ് ഡോ.കെ.എ ഖാദർ പരാതി നൽകി. വർഷങ്ങളായി സെക്രട്ടറിയും കൂട്ടരും ഈ ഏർപ്പാട് തുടരുകയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇങ്ങനെ വ്യാജമായി കുറെ നിയമനം നടത്തി. ഇനി അത് അനുവദിക്കില്ല. ഗുണ്ടകളെ ഇറക്കി മീറ്റിങ് കലക്കലാണ് ഇവരുടെ പരിപാടി. സെക്രട്ടറിയെ മാറ്റാൻ സംസ്ഥാന പ്രസിഡന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡോ.കെ എ ഖാദർ പറഞ്ഞു.





No comments