JHL

JHL

അധ്യാപകരും പി ടി എയും കൈകോർത്തു; മൊബൈൽ ലൈബ്രറി ഒരുക്കി ജി എസ് ബി എസ് കുമ്പള

കുമ്പള(www.truenewsmalayalam.com) : ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് ഏറെ സഹായകരമാവുന്ന മൊബൈൽ ലൈബ്രറി സംവിധാനമൊരുക്കി ജി എസ് ബി എസ് കുമ്പള. ആദ്യഘട്ടത്തിൽ 40 വിദ്യാർഥികൾക്കാണ് മൊബൈൽ ലൈബ്രറി വഴി  ഓൺലൈൻ പഠനോപകരണങ്ങൾ നൽകുന്നത്. 1450 ൽ  അധികം വിദ്യാർഥികൾ പഠിക്കുന്ന  കുമ്പള യു പി സ്കൂളിനെ ഈ സംവിധാനം വഴി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയമാക്കാനുള്ള ശ്രമത്തിലാണ് അധ്യാപകരും രക്ഷിതാക്കളും. 

സ്വാതന്ത്ര്യ ദിനത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസഫ് പദ്ധതി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് മുഹമ്മദ് ആനബാഗിലു അധ്യക്ഷത വഹിച്ച ചടങ്ങിൽ കുമ്പള എ ഇ ഒ യതീഷ് കുമാർ റെെ മുഖ്യാതിഥിയായിരുന്നു. കുമ്പള ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ- ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രേമവതി, വെൽഫെയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  കൊഗ്ഗു, ബി പി സി ശിവരാമകൃഷ്ണൻ, മദർ പി ടി എ പ്രസിഡൻറ് മറിയ ബെഞ്ചമിൻ  തുടങ്ങിയവർ പങ്കെടുത്തു. സ്കൂൾ എച്ച് എം ഇൻചാർജ്  ബാബു മാഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ലീന ടീച്ചർ നന്ദിയും പറഞ്ഞു. 

ശാസ്ത്ര സാങ്കേതിക രംഗത്ത് നൂതന ആശയങ്ങൾ കൈമാറുന്ന വിദ്യാർത്ഥികൾക്ക് ഡിപ്പാർട്ട്മെൻറ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി & എൻ ഐ എഫ് നൽകുന്ന ഇൻസ്പെയർ അവാർഡ് കരസ്ഥമാക്കിയ ത്രിഷ , ഫാത്തിമത്ത് മസൂദ എന്നീ വിദ്യാർഥികളെയും ചിരസ്മരണ പഞ്ചായത്ത് തല സ്വാതന്ത്രസമര ക്വിസ് മത്സരത്തിൽ  മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഐറ ഫാത്തിമ എന്ന വിദ്യാർഥിനിയെയും ചടങ്ങിൽവച്ച് അനുമോദിച്ചു.





No comments