JHL

JHL

കെഎംസിസി ജിസിസി ആലംപാടി കമ്മിറ്റി സ്നേഹോപഹാരം നൽകി ആദരിച്ചു.

ആലംപാടി(www.truenewsmalayalam.com) : നാടിന് അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കുന്നതും അതു പോലെ തന്നെ നാടിൻറെ വികസന നേട്ടങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതുമായ സംഘടനകളെയും വ്യക്തികളെയും ആദരിക്കുന്നതിന്റെ ഭാഗമായി,
നാടിന്റെ വികസന പ്രവർത്തനങ്ങളിൽ ആലംപാടി സ്കൂൾ കെട്ടിടങ്ങൾ , നാടിൻറെ വിവിധ റോഡുകൾ ഉൾപ്പെടെയുള്ള നാടിന്റെ  എല്ലാ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുന്ന 10 -ാം വാർഡ് ആലംപാടി ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയെയും,
സംസ്ഥാനത്തെ മികച്ച യൂത്ത് ക്ലബ്ബിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം, 
കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള സ്വച്ഛ് ഭാരത് പുരസ്‌കാരം, 
ജില്ലയിലെ തന്നെ മികച്ച യൂത്ത് ക്ലബ്ബിനുള്ള പുരസ്‌കാരം, 
ജില്ലയിലെ മികച്ച യൂത്ത് ക്ലബ്ബിനുള്ള ജെ സി ഐ യുടെ പുരസ്‌കാരം എന്നീ നിരവധി പുരസ്കാരങ്ങൾ നേടി നാടിന് അഭിമാനമായി മാറിയ ആസ്‌ക് ആലംപാടിയേയും,
നെഹ്റു യുവ കേന്ദ്രയുടെ കാസർകോട് ബ്ലോക്ക് നാഷണൽ യൂത്ത് വളണ്ടിയർ ആയി തെരഞ്ഞെടുക്കപ്പെടുക്കപ്പെട്ട ഫാറൂക്ക് ബെള്ളൂറടുക്കയെയും കെഎംസിസി ജിസിസി ആലംപാടി കമ്മിറ്റി സ്നേഹോപഹാരം നൽകി ആദരിച്ചു.

പ്രസിഡന്റ് അന്ത്ക്ക മിഹ്റാജിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി കാസർഗോഡ് എംപി ശ്രീ. രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു.

മുസ്ലിം ലീഗ് കമ്മിറ്റിക്കുള്ള സ്നേഹോപഹാരം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എ. ജലീൽ സാഹിബും, ആസ്ക് ആലംപാടിക്കുള്ള ഉപഹാരം ശ്രീ. രാജ്മോഹൻ ഉണ്ണിത്താൻ എം.പി യും, ഫാറൂക്ക് ബെള്ളൂറട്ക്കയ്ക്കുള്ള ഉപഹാരം ജില്ലാ പഞ്ചായത്ത് മെമ്പർ പി.ബു ഷെഫീഖും കൈമാറി.

വാർഡ് ലീഗ് പ്രസിഡണ്ട് ഖാസി അബ്ദുറഹ്മാൻ, ജനറൽ സെക്രട്ടറി അമീർ ഖാസി, ട്രഷറർ ഹമീദ് മിഹറാജ്, കെഎംസിസി ജിസിസി ചെയർമാൻ ഖാസി മുഹമ്മദ്, കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സക്കീന അബ്ദുല്ല ഹാജി ഗോവ, പത്താം വാർഡ് മെമ്പർ ഫരീദ അബൂബക്കർ, ഒന്നാം വാർഡ് മെമ്പർ എൻ.എ ബഷീർ, മുസ്ലിം യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് സെക്രട്ടറി നിസാമുദ്ദീൻ കെ.എ, എം.എസ്.എഫ് ചെങ്കള പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജാഫർ കെ.ബി.എ, ചെങ്കള പഞ്ചായത്ത് പ്രവാസി ലീഗ് വൈസ് പ്രസിഡന്റ് അബ്ദുൽ ഖാദർ മിഹറാജ്, കെഎംസിസി നേതാക്കളായ ബാബ ആലംപാടി, അബ്ദുല്ല ഇസ്മയിൽ, സി എച്ച് മുഹമ്മദ് ,നാസർ തായിഫ്, ഹാജി കാദർ, ജമാൽ കാസി, സിദ്ദീഖ് ചൂരി, ഷരീഫ് ഹാജി മദ്ക്കത്തിൽ, അസി എസ്.ടി, മുസ്ലിം ലീഗ് നേതാക്കളായ ഒന്നാം വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് ഹനീഫ നാൽത്തടുക്ക,ഗോവ അബ്ദുല്ലഹാജി, മുഹമ്മദ് പൊയ്യയിൽ, മൊയ്തീൻ പാറ,  മാഹിൻ ആലംപാടി, ഷെരീഫ് മദ്ക്കത്തിൽ ,അബൂബക്കർ കരുമനം, ജീലാനി ആലംപാടി,ഷെരീഫ് ആലംപാടി ,അബ്ദുല്ല കുരിക്കൾ ,അബ്ദുല്ല ചാൽക്കര, മുനീർ എസ് ടി  
തുടങ്ങിയവർ സംബന്ധിച്ചു .
 
നാട്ടിലെ വിവിധ ക്ലബ്ബുകളെ പ്രധിനിധീകരിച്ച് സിദ്ദീക് കൂട്, കാദർ ചാൽക്കര (ആസ്‌ക് ആലംപാടി ), സിദ്ദി കുവൈത്ത് , അബൂബക്കർ കരുമാനം(അറ്റ്ലസ് സ്റ്റാർ ആലംപാടി ), റകീബ് കരിപ്പൊടി ,ഷുഹൈബ് (എഫ് സി എർമാളം ), ഫാറൂഖ് ബെള്ളൂറഡ്ക്ക (സിവിറ്റൻ  ബെള്ളൂറഡ്ക്ക ) മറ്റു ക്ലബ് പ്രധിനിധികളും സംബന്ധിച്ചു .

കെഎംസിസി ജിസിസി ജോയിന്റ് സെക്രട്ടറി അബൂബക്കർ കുടക് സ്വാഗതവും ഹമീദ് സുബ്യൻതോട്ടി നന്ദിയും പറഞ്ഞു.




No comments