JHL

JHL

വിസ്ഡം 'ട്രീറ്റ്' വിശപ്പ് രഹിത ഭവനം പദ്ധതി പ്രഖ്യാപിച്ചു.

മഞ്ചേശ്വരം(www.truenewsmalayalam.com) : കോവിഡ് മഹാമാരിയില്‍ തൊഴില്‍, സാമ്പത്തിക രംഗത്തെ പ്രതിസന്ധി അതിരൂക്ഷമായ സാഹചര്യത്തില്‍ 'വിശപ്പ് രഹിത വീട്' എന്ന സന്ദേശവുമായി വിസ്ഡം യൂത്ത് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ട്രീറ്റ് പദ്ധതിയുടെ മഞ്ചേശ്വരം മണ്ഡലം തല പ്രഖ്യാപനം എ.കെ.എം. അഷ്റഫ് എം.എല്‍.എ നിര്‍വ്വഹിച്ചു.

ദരിദ്രരായ പട്ടിണി പാവങ്ങള്‍ക്ക് ആശ്വാസമായി രൂപപ്പെടുത്തിയതാണീ പദ്ധതി. ഓരോ മാസവും ഒരു കടയില്‍ നിന്ന് ഭക്ഷണ വിഭവങ്ങള്‍ക്കാവശ്യമായ സാധനങ്ങള്‍ സൗജന്യമായി വാങ്ങാന്‍ സൗകര്യപ്പെടുത്തിയാണ് ഈ പദ്ധതി ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുക. അതിനായി ഉദാരമതികളില്‍ നിന്നുള്ള സാമ്പത്തിക സഹായം കടകളിലെത്തിച്ച് നല്‍കും. പതിനായിരങ്ങള്‍ക്കു പകാരപ്പെടുന്ന പദ്ധതി വിസ്ഡം യൂത്ത് യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് നടക്കും.

സംഗമത്തില്‍ വിസ്ഡം ഓര്‍ഗനൈസേഷന്‍ ജില്ലാ സെക്രട്ടറി അബൂബക്കർ കൊട്ടാരം, ടി കെ ജാഫർ മൊഗ്രാൽ, ഇംതിയാസ്, യൂത്ത് ഭാരവാഹികളായ നാസർ മല്ലം, അസീസ്, സിയാബ് സി.എച്ച്  എന്നിവര്‍ പങ്കെടുത്തു.





No comments