JHL

JHL

വാഹനാപകടത്തില്‍ പരിക്കുപറ്റി മംഗലാപുരത്ത് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ക്ക് പിര്‌സപ്പാടിന്റെ കൈത്താങ്ങ്

ചെമ്മനാട്:  വാഹനാപകടത്തില്‍ പരിക്കുപറ്റി മംഗലാപുരത്ത് തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുന്ന ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അശ്വതിയുടെ ചികില്‍സാ സഹായത്തിന് സാമ്പത്തിക പിന്തുണയുമായി പിരിസപ്പാട് കൂട്ടായ്മ. 1997-98 വര്‍ഷത്തില്‍ സ്‌കൂളില്‍ നിന്ന്  എസ്.എസ്.എല്‍.സി. പൂര്‍ത്തിയാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിതറിക്കിടക്കുന്ന സുഹൃത്തുക്കളുടെ കൂട്ടായ്മയാണ് പിരിസപ്പാട്. കാല്‍ നൂറ്റാണ്ടിനിപ്പുറം സ്വന്തം സ്‌കൂളിലെ നിര്‍ധന വിദ്യാര്‍ത്ഥിനിക്ക് സഹായം ആവശ്യമായി വന്നപ്പോള്‍ നാട്ടില്‍ ഉളളവരും വിദേശത്തുള്ളവരും വാട്‌സപ്പ്  സന്ദേശത്തിലൂടെ കൈകള്‍ കോര്‍ത്തു ഫണ്ട് സ്വരൂപിക്കുകയായിരുന്നു. നേരത്തേ സ്‌കൂളിലെ എന്‍.എസ്.എസ്. യൂനിറ്റ് നിര്‍മ്മിച്ചു നല്‍കിയ സ്‌നേഹ വീടിനും സാമ്പത്തിക സഹായം നല്‍കിയിരുന്നു.

ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കോമ്പൗണ്ടില്‍ വെച്ച് തുക പിരിസപ്പാട് കൂട്ടായ്മ  പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സുകുമാരന്‍ നായര്‍ക്ക് കൈമാറി. സ്‌കൂള്‍ എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ പി.ഇ.എ. റഹ്്മാന്‍ പാണത്തൂര്‍,  പി.ടി.എ. പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ ചെമ്മനാട്, അജിത് സി. കളനാട്, സച്ചി പെരുമ്പള, ഡോ. ഷക്കീല്‍ അന്‍വര്‍, നിസാര്‍ തെരുവത്ത്, സമീര്‍ ചെമ്മനാട്, രതീഷ്, നിഷാദ് ആര്‍ച്ച് ആന്റ് ആര്‍ട്ട്, സക്കീഫ് ചെങ്കളം, ഷഹീദ് കിളിയന്തിരിക്കല്‍, സബാഹ് ചെമ്മനാട്, ജാഫര്‍ ഉലൂജി, നവാസ് ചെമ്മനാട് സംബന്ധിച്ചു.





No comments