JHL

JHL

സീതാംഗോളി ടൗണില്‍ സ്ഥാപിച്ച ഹൈമാസ്റ്റ്‌ ലൈറ്റിന് യൂത്ത്‌ കോണ്‍ഗ്രസിന്റെ റീത്ത്.

സീതാംഗോളി(www.truenewsmalayalam.com) : വന്‍ തുക ചെലവഴിച്ചു സീതാംഗോളി ടൗണില്‍ സ്ഥാപിച്ച ഹൈമാസ്റ്റ്‌ ലൈറ്റിന് യൂത്ത്‌ കോണ്‍ഗ്രസ്‌ പുത്തിഗെ മണ്ഡലം കമ്മിറ്റി റീത്തു വച്ചു.

മാസങ്ങളായി നോക്കുകുത്തിയായി ജനങ്ങളെ പരിഹസിക്കുന്ന തരത്തില്‍ തെരുവു വിളക്കിനെ ഉപേക്ഷിച്ച അധികൃത നിലപാടില്‍ പ്രതിഷേധിച്ചാണ്‌ റീത്തു വച്ചതെന്നു യൂത്ത്‌ കോണ്‍ഗ്രസ്‌ ഭാരവാഹികള്‍ അറിയിച്ചു. സദാ ജനത്തിരക്കും രാത്രികാലങ്ങളില്‍ പൊടിക്കള്ളവുമൊക്കെ നടക്കുന്ന ഇവിടെ നല്ല പ്രകാശം ലഭിച്ചിരുന്ന തെ
രുവു വിളക്കു വലിയ അനുഗ്രഹമായിരുന്നു. പുത്തിഗെ പഞ്ചായത്തിലെ പ്രധാന ടൗണായ ഇവിടെ ലൈറ്റ്‌ പുനഃസ്ഥാപിക്കാന്‍ അധികൃതര്‍ അമാന്തം കാട്ടുകയാണെന്നു പ്രതിഷേധക്കാര്‍ പറഞ്ഞു. പഞ്ചായത്ത്‌ മെമ്പര്‍ എ ആര്‍ കേശവ പ്രതിഷേധ പരിപാടി ഉദ്‌ഘാടനം ചെയ്‌തു. ജുനൈദ്‌, സലീം, റഫീഖ്‌, ഷുക്കൂര്‍, ഷെറില്‍, അര്‍ഷാദ്‌, ചന്ദ്രന്‍. റാസി കെ ജമാല്‍, അന്‍വര്‍, അഭിജിത്ത്‌, രാജേഷ്‌, ദയാനന്ദ, എ കെ ജി മുഹമ്മദ്‌ പ്രസംഗിച്ചു. പ്രതിഷേധ ജ്വാലയുമുണ്ടായിരുന്നു.


No comments