JHL

JHL

കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു.

ബെംഗളൂരു(www.truenewsmalayalam.com) : കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ഏറെ കാലമായി അടച്ചിട്ടിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാൻ തീരുമാനിച്ചത്.

സ്‌കൂളുകളിലും പ്രീ യൂണിവേഴ്‌സിറ്റികളിലും തിങ്കളാഴ്ച വിദ്യാര്‍ത്ഥികള്‍ എത്തി. ഇതോടൊപ്പം സംസ്ഥാനത്ത് പുതിയ വിദ്യാഭ്യാസ നയത്തിനും പുതിയ മന്ത്രിസഭ തുടക്കം കുറിച്ചു.

മല്ലേശ്വരത്തെ പ്രി യൂണിവേഴ്‌സിറ്റിയിൽ  മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. 

വിദ്യാര്‍ഥികളെ രണ്ടു ബാച്ചായി തിരിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ ഉച്ച വരെയാണ് ക്ലാസ് എടുക്കുന്നത്. ടി.പി.ആര്‍ കുറവുള്ള ജില്ലകളില്‍ 9 മുതല്‍ 12 വരെയുള്ള ക്ലാസുകളാണ് ഇന്ന് ആരംഭിച്ചത്. ടി.പി.ആര്‍ രണ്ട് ശതമാനത്തില്‍ താഴെയുള്ള ജില്ലകളിലാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്‌കൂള്‍ തുറന്നത്. അതേസമയം ഡിഗ്രി മുതലുള്ള ക്ലാസുകള്‍ കഴിഞ്ഞ മാസം തന്നെ ആരംഭിച്ചിരുന്നു. ഓണ്‍ലൈന്‍ ക്ലാസ് അവസാന ഉപാധി മാത്രമെന്നും അധ്യാപകര്‍ നേരിട്ട് ക്ലാസെടുക്കുന്നതാണ് നല്ലതെന്നുമുള്ള വിദഗ്ദ സമിതി ശുപാര്‍ശയെ തുടര്‍ന്നാണ് തീരുമാനം.

മാസങ്ങള്‍ക്ക് ശേഷം ക്ലാസിലെത്തിയ വിദ്യര്‍ത്ഥികളെ മധുരം നല്‍കിയാണ് അധ്യാപകര്‍ സ്വീകരിച്ചത്. മാസ്‌കും സാനിറ്റൈസറുമായി വിദ്യാര്‍ത്ഥികള്‍ ക്ലാസിലെത്തി. ശരീരോഷ്മാവ് പരിശോധിച്ച ശേഷമാണ് ക്ലാസുകളിലേക്ക് പ്രവേശിപ്പിച്ചത്. ഒരു ബെഞ്ചില്‍ പരമാവധി രണ്ട് വിദ്യാര്‍ത്ഥികള്‍ എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. പ്രധാനാധ്യാപകന്റെ മേല്‍നോട്ടത്തില്‍ സ്‌കൂളും പരിസരവും നേരത്തെ അണുമുക്തമാക്കിയിരുന്നു. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി മുഴുവന്‍ അധ്യാപകര്‍ക്കും വാക്‌സിനും നല്‍കിയിട്ടുണ്ട്.





No comments