ബംബ്രാണ ജംഗ്ഷൻ - പി കെ നഗർ റോഡിന്റെ പണി പാതി വഴിയിൽ; എസ് ഡി പി ഐ ബംബ്രാണ ബ്രാഞ്ച് പ്രതിഷേധ മാർച്ച് നടത്തി.
ബംബ്രാണ(www.truenewsmalayalam.com) : ബംബ്രാണ ജംഗ്ഷൻ - പി കെ നഗർ റോഡിന്റെ പണി പകുതി വഴിയിൽ ഉപേക്ഷിച്ചു മാസങ്ങളായിട്ടും ബന്ധപ്പെട്ട അധികാരികളുടെ നിസ്സംഗതയ്‌ക്കെതിരെ SDPI ബംബ്രാണ ബ്രാഞ്ചിന്റെ കീഴിൽ പ്രതിഷേധ മാർച്ച് നടത്തി.യുദ്ധ കാലാടിസ്ഥാനത്തിൽ റോഡ് നന്നാക്കാനുള്ള നടപടി ബന്ധപ്പെട്ടവർ സ്വീകരിച്ചില്ലെങ്കിൽ അധികാരികളുടെയും കോൺട്രാക്ടറുടെയും ഈ വലിയ വീഴ്ചയ്ക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും, ജനാധിപത്യ രീതിയിലുള്ള കൂടുതൽ ശക്തമായ സമര പരിപാടികളുമായി SDPI മുമ്പോട്ടു വരുമെന്നും നേതാക്കൾ അറിയിച്ചു.കുമ്പള പഞ്ചായത്ത് പ്രസിഡന്റ് നാസർ ബംബ്രാണ മാർച്ച് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.ബംബ്രാണ ബ്രാഞ്ച് പ്രസിഡന്റ് റസാഖ് ബായിക്കട്ടെ, സവാദ് ഗുദർ,മൻസൂർ, മുസ്തഫ, അസ്‌ലം, അഷ്‌റഫ് എന്നിവർ നേതൃത്വം നൽകി.
Post a Comment