JHL

JHL

എൻഡോസൾഫാൻ; പെൻഷൻ ഉടൻ ലഭ്യമാക്കണം-ഫ്രറ്റേണിറ്റി മൂവ്മെൻ്റ്.

കാസർകോട്(www.truenewsmalayalam.com) : അഞ്ചുമാസമായി മുടങ്ങിക്കിടക്കുന്ന എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള പെൻഷൻ ഉടൻ ലഭ്യമാക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ പ്രസിഡൻ്റ് സി.എ യൂസുഫ്.  മുടങ്ങിക്കിടക്കുന്ന പെൻഷൻ തുക കുടിശ്ശിക സഹിതം ഓണത്തിന് മുമ്പേ നൽകണമെന്നാവശ്യപ്പെട്ട് "നമുക്കും ഓണം ഉണ്ണണം" എന്ന തലക്കെട്ടിൽ ദുരിതബാധിതരും രക്ഷിതാക്കളും ഒപ്പ് മരച്ചുവട്ടിൽ നടത്തിയ സത്യാഗ്രഹ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കിടപ്പിലായവര്‍ക്കും മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കും 2200 രൂപയും മറ്റുള്ളവര്‍ക്ക് 1200 രൂപയുമാണ് പെൻഷൻ. എന്നാല്‍ മാർച്ചുമുതൽ ഇതു മുടങ്ങിക്കിടക്കുകയാണ്. സുപ്രീം കോടതി വിധി പ്രകാരമുള്ള അഞ്ച് ലക്ഷം രൂപ ഉടൻ ലഭ്യമാക്കുവാൻ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും, ജില്ലാ ജനറൽ ആശുപത്രികളിൽ ന്യൂറോളജിസ്റ്റ് നിയമനം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





No comments