JHL

JHL

ബി.കാറ്റഗറി സി. ആയത് അന്വേഷിക്കണം; കുമ്പള വ്യാപാരി ഏകോപന സമിതി.

 

കുമ്പള(www.truenewsmalayalam.com) : മുഴുവന്‍ പരിശോധനാ കണക്കുകളും പരിഗണിക്കാതെ കുമ്പള പഞ്ചായത്ത് പരിധിയെ സി. കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയ തീരുമാനം പുന പരിശോധിക്കണമെന്നും ബി. കാറ്റഗറിയിലാണെന്ന് ആദ്യം അറിയിച്ച് സഹകരിച്ച മുഴുവന്‍ ജനങ്ങള്‍ക്കും കോവിഡ് പ്രതിരോധ കമ്മിറ്റിയുടെ അഭിനന്ദനം അറിയിച്ചതിന് പിന്നാലെ എങ്ങനെ പെട്ടെന്നൊരു മാറ്റം സംഭവിച്ചുവെന്നതിനെ കുറിച്ച് അന്വേഷിക്കണമെന്നും ജില്ലാ കലക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പള യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. തിങ്കളാഴ്ച മുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ കടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി വേണമെന്നും മേല്‍കാര്യത്തില്‍ അടിയന്തിര നടപടി ഉണ്ടാകണമെന്നും കെ.വി.വി.ഇ.എസ്. കുമ്പള യൂണിറ്റ് പ്രസിഡണ്ട് ബി. വിക്രംപൈ, ജനറല്‍ സെക്രട്ടറി സത്താര്‍ ആരിക്കാടി എന്നിവര്‍ കലക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

ടി.പി.ആര്‍. അടിസ്ഥാനമാക്കി മേഖല തിരിച്ചപ്പോള്‍ കഴിഞ്ഞ 21-ാം തീയതി മുതല്‍ 27 വരെ കുമ്പള പഞ്ചായത്ത് സി. കാറ്റഗറിയിലായിരുന്നു. തുടര്‍ന്ന് നടത്തിയ ടി.പി.ആറില്‍ ബി. കാറ്റഗറിയില്‍ ആവേണ്ടതായിരുന്നുവെങ്കിലും ഉച്ചവരെയുള്ള പരിശോധനാ ഫലം നോക്കിയാണ് സി. കാറ്റഗറിയില്‍ ഉള്‍പ്പെട്ടതായി ചാര്‍ട്ട് ഇറക്കിയത്. ആ ദിവസത്തെ മുഴുവന്‍ ടെസ്റ്റ് റിപ്പോര്‍ട്ട് പരിശോധിച്ചിരുന്നുവെങ്കില്‍ ബി. കാറ്റഗറിയില്‍ ആകുമായിരുന്നുവെന്നും സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയത് മൂലം പഞ്ചായത്തിലെ പൊതു ജനങ്ങളും വ്യാപാരികളും വിഷമത്തിലാണെന്നും അധികൃതര്‍ക്ക് പറ്റിയ പിഴവ് കാരണം കാറ്റഗറി മാറിയ സംഭവം പുനപരിശോധിക്കണമെന്നും വ്യാപാരി നേതാക്കള്‍ ആവശ്യപ്പെടുന്നു.




No comments