JHL

JHL

മഞ്ചേശ്വരം താലൂക്ക് മിനി സിവിൽ സ്റ്റേഷന്റെ പ്രാരംഭ പ്രവൃത്തി ഈ വർഷം തന്നെ :റവന്യു മന്ത്രി കെ രാജൻ

തിരുവനന്തപുരം(www.truenewsmalayalam.com) : മഞ്ചേശ്വരം താലൂക്ക് മിനി സിവിൽ സ്റ്റേഷൻ യാഥാർഥ്യമാക്കുന്നതിനുള്ള  പ്രാരംഭപ്രവർത്തനങ്ങൾ ഈ വർഷം തന്നെ ആരംഭിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. നിയമസഭയിലെ ധനാഭ്യർത്ഥന ചർച്ചയിൽ സ്വകാര്യ കെട്ടിടത്തിൽ രണ്ടാം നിലയിൽ  വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന താലൂക്ക് ഓഫീസിന്റെ ബുദ്ധിമുട്ട് ശ്രദ്ധിയിൽ പെടുത്തിയ  എകെഎം അഷ്റഫ്  എംഎൽഎയ്ക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

മഞ്ചേശ്വരം താലൂക്ക് റീസർവ്വേ യുമായി ബന്ധപ്പെട്ട്  കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുക,ഗ്രൂപ്പ്‌ വില്ലേജുകൾ വിഭജിക്കുക,ക്യാൻസർ,ടിബി  രോഗികൾക്ക് നൽകിവരുന്ന സഹായം 1000 രൂപയിൽനിന്ന്  2000 രൂപയായി ഉയർത്തി  കിഡ്നി രോഗികൾക്ക് കൂടി ഈ സഹായം ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക, പ്രകൃതിക്ഷോഭം മൂലവും  മറ്റും വീട് തകരുന്നവർക്കുള്ള സഹായം വർധിപ്പിക്കുക, വെറ്റ്ലാൻഡിൽ വീട് നിർമ്മിക്കുന്നതിനുള്ള അനാവശ്യ തടസ്സങ്ങൾ ഒഴിവാക്കുക്ക,ആരാധനാലയങ്ങളുടെ പട്ടയങ്ങൾ നൽകുന്നതിലുള്ള കാലതാമസം ഒഴിവാക്കുക,

പഞ്ചായത്ത് ഓഫീസുകളിൽ ഉള്ളത് പോലെ വില്ലേജ് ഓഫീസുകളിൽ ഫ്രണ്ട് ഓഫീസ് സ്ഥാപിച്ച് 20 വർഷത്തോളമായി പ്രമോഷൻ ലഭിക്കാത്ത വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്മാരെ പ്രമോഷൻ നൽകി ഫ്രണ്ട് ഓഫീസുകളിൽ  ക്ലർക്കായി നിയമിക്കുക,പട്ടയം ലഭിച്ചിട്ട് ഇതുവരെയും അവരുടെ ഭൂമി എവിടെയാണെന്ന് പോലും അറിയാത്ത സീറോ ലാൻഡിലെ  ഉപഭോക്താക്കൾക്ക് എത്രയും പെട്ടെന്ന് ഭൂമി ലഭ്യമാക്കുക തുടങ്ങി റവന്യു വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ എ.കെ.എം അഷ്‌റഫ്‌ എം എൽ എ ഉന്നയിച്ച കാര്യങ്ങളും അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് റവന്യൂ മന്ത്രി അറിയിച്ചു.





No comments