JHL

JHL

കുമ്പളയിൽ നവവധു കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍.

കുമ്പള(www.truenewsmalayalam.com) :
നവ വധുവിനെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കിദൂർ മൈരളയിലെ ഉദയകുമാറിന്റെ ഭാര്യ ശ്രേയ (22) യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കുളിക്കാനെന്നു പറഞ്ഞ് കുളിമുറിയിൽ കയറിയ ശ്രേയ ഏറെ സമയമായിട്ടും വാതിൽ തുറക്കാത്തതിനെത്തുടർന്ന് വാതിൽ പൊളിച്ചു നോക്കിയപ്പോൾ ജനാലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 
      ആറു മാസം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. കാസർകോട് ചെന്നിക്കരയിലെ സുരേഷിന്റെയും ഭഗീരഥിയുടെയും മകളാണ്. കുമ്പള എസ് ഐ രാജീവന്റെ നേതൃത്വത്തിൽ മൃതദേഹം ഇൻക്വസ്റ്റ് നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.




No comments