JHL

JHL

മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി സൂരംബയൽ ഗവ.ഹൈസ്‌കൂളിലെ ഇരട്ടക്കുട്ടികൾ.

സീതാംഗോളി(www.truenewsmalayalam.com) : മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി സൂരംബയൽ ഗവ.ഹൈസ്‌കൂളിലെ ഇരട്ടക്കുട്ടികൾ.
മറക്കച്ചവടക്കാരനായ സീതാംഗോളി ദാരുൽസലാമിലെ ഹമീദിന്റെയും അംഗഡിമുഗർ ഹൈസ്‌കൂൾ അധ്യാപിക ഷംസാദ് ബീഗത്തിന്ടെയും മക്കളായഖദീജ ശബ്‌നവും ഫാത്തിമ ഷഹ്നയുമാണ് നേട്ടം സ്വന്തമാക്കിയത്.
പത്താം തരത്തിൽ ഒറ്റ ക്ലാസ് മാത്രമായതിനാൽ ഇംഗ്ലീഷ് തസ്തിക അനുവദിച്ചിട്ടില്ല.
സ്‌കൂൾ തുറക്കാത്തത്  ചെയ്തുവെന്നാണ് ഇരുവരും പറയുന്നത്.
ഓൺലൈൻ ക്ലാസ്സായതിനാൽ ഇംഗ്ലീഷ് ക്ലാസ്സും കിട്ടിയത് പഠനത്തിന് എളുപ്പമായി. മറ്റുവിഷയങ്ങളിലും അധ്യാപകരുടെ കുറവുണ്ടായിരുന്നു.
ഇതൊന്നുമറിയാതെയാണ് പത്താം ക്ലാസ്സിലെ പഠനം പൂർത്തിയാക്കിയത്.

ഇവർക്ക് പുറമെ ഹരികൃപയും മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി.  42 പേരെ   പരീക്ഷയ്ക്കിരുത്തി മുഴുവൻ കുട്ടികളെയും ജയിപ്പിക്കാൻ ഇത്തവണയുമായി.  ആർ എം എസ എ  പദ്ധതിപ്രകാരം ഹൈസ്‌കൂളായി ഉയർത്തിയ ശേഷം മുഴുവൻ കുട്ടികളെയും ജയിപ്പിക്കാനും സ്‌കൂളിനായി.





     

No comments