JHL

JHL

ആശുപത്രിയിൽ സ്ത്രീകൾ കുളിക്കുന്ന ദൃശ്യം ഒളിക്യാമറ വെച്ച് പകർത്തിയതിന് അറസ്റ്റുചെയ്യപ്പെട്ടു ജാമ്യത്തിലിറങ്ങിയ പ്രതി വീട്ടിൽ അതിക്രമിച്ചു കയറി സിസിടിവി ക്യാമറയും മൂന്നു പവൻ സ്വർണാഭരണവും കവർന്നു

ഉള്ളാൾ(True News, July 17,2021) : വീട്ടുകാർ പുറത്തുപോയ സമയം വീട്ടിൽ നിന്നും മൂന്നു പവൻ സ്വർണാഭരണം മോഷ്ടിച്ച് സിസിടിവി ക്യാമറയുമായി കടന്നുകളഞ്ഞ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. മംഗളൂരുവിലെ സിലിക്കൺ അപ്പാർട്മെന്റിലെ ഖദീജ മെഹ്‌സറിന്റെ പരാതിയിൽ തൊക്കോട്ട് മദനി നഗറിലെ അബ്ദുൽ മുനീറിനെയാണ് ഉള്ളാൾ പോലീസ് പിടികൂടിയത്. ജൂലായ് രണ്ടാം തീയതിയാണ് മോഷണം നടന്നത്. മുനീറിന്റെ സഹോദരൻ മുഹമ്മദ് സിറാജിനെയും ഈ കേസിൽ പിടികൂടിയിട്ടുണ്ട്.

ദൃശ്യം പതിയാതിരിക്കാൻ ഇയാൾ സിസിടിവി ക്യാമറയും കവർന്നു കൊണ്ടുപോയെങ്കിലും വീടിനു പുറത്തു സ്ഥാപിച്ചിരുന്ന സിസി ടിവി യിൽ നിന്നും മോഷ്ടാവിന്റെ ദൃശ്യം  ലഭിച്ചിരുന്നു. അബ്ദുൽ മുനീർ നേരത്തെയും ഇതേ വീട്ടിൽ നിന്നും 20 പവൻ സ്വർണം മോഷ്ടിച്ചിട്ടുണ്ടെന്നു പരാതിക്കാരി പറഞ്ഞു. ഖദീജയുടെ ഭർത്താവും മുനീറും ഒന്നിച്ചു  ചെയ്തിരുന്നു. ആ സമയം ഇയാൾ ഇവരുടെ വീട് സന്ദർശിച്ചിക്കുകയും വീടിന്റെ താക്കോലിന്റ ഡ്യൂപ്ലിക്കേറ്റ് സംഘടിപ്പിക്കുകയും ചെയ്താണ് മോഷണം നടത്തിയത്.ഈ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ചാണ് ഇയാൾ  അകത്തു കടന്നു മോഷണം നടത്തിയത്.

നേരത്തെ ഇക്കൊല്ലം ജനുവരിയിൽ നഗരത്തിലെ ആശുപത്രിയിലെ കുളിമുറിയിൽ  സ്ത്രീകൾ കുളിക്കുന്ന ദൃശ്യം ഒളിക്യാമറ വെച്ച്  പകർത്തിയതിന് അബ്ദുൽ മുനീർ  അറസ്റുചെയ്യപ്പെട്ടിരുന്നു. ഏതാനും ദിവസം മുമ്പാണ് ഇയാൾ ഈ കേസിൽ ജാമ്യത്തിലിറങ്ങിയത്.









  

No comments