JHL

JHL

ഡിസി ഓഫീസ് ലിഫ്റ്റിൽ ജീവനക്കാരി കുടുങ്ങി; ഫയർ ഫോഴ്‌സെത്തി ലിഫ്റ്റ് പൊളിച്ചു രക്ഷപ്പെടുത്തി.

മംഗളൂരു(www.truenewsmalayalam.com) : മംഗളൂരു ഡെപ്യൂട്ടി കമ്മീഷണറുടെ  ഓഫീസിന്റെ ലിഫ്റ്റിൽ ജീവനക്കാരി കുടുങ്ങി.
 ഫയർഫോഴ്‌സെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.
തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഡിസി  ഓഫീസിലെ തന്നെ ജീവനക്കാരിയായ വാണി (43) രാവിലെ എട്ടുമണിയോടെ  ലിഫ്റ്റിൽ കുടുങ്ങിയത്.

 ഓഫീസിലേക്ക് വരികയായിരുന്ന വാണിലിഫ്റ്റിൽ  വാതിലടക്കുകയും  ചെയ്തു. എന്നാൽ ലിഫ്റ്റ് പൊടുന്നനെ പ്രവർത്തന രഹിതമാകുകയും വാതിൽ തുറക്കാൻ കഴിയാതാവുകയുമായിരുന്നു.  

അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ  പാണ്ഡേശ്വർ ഫയർ സ്റ്റേഷനിൽ നിന്ന് ഫയർ ഫോഴ്‌സ് എത്തുകയും ഒരുമണിക്കൂറിനകം ലിഫ്റ്റിന്റെ വാതിൽ തുറന്നു  ജീവനക്കാരിയെ രക്ഷപ്പെടുത്തുകയുമായിരുന്നു.






No comments