JHL

JHL

കര്‍ണ്ണാടക മദ്യവുമായി യുവാവ്‌ ഉപ്പളയില്‍ അറസ്റ്റില്‍.

കുമ്പള(www.truenewsmalayalam.com) : കര്‍ണ്ണാടക മദ്യവുമായി യുവാവ്‌ ഉപ്പളയില്‍ അറസ്റ്റില്‍.

 ഉപ്പള, മുളിഞ്ച ഫാത്തിമ മന്‍സിലിലെ മുഹമ്മദ്‌ സിറാജ് (28)ആണ്‌ കുമ്പള എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ അഖിലിന്റെയും സംഘത്തിന്റെയും പിടിയിലായത്.

 ഇയാളില്‍ നിന്നും 17.28  ലിറ്റര്‍ മദ്യം കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു.

ആവശ്യക്കാര്‍ക്ക് ഈ ഭാഗത്ത് ഒളിപ്പിച്ച് മദ്യം കൈമാറുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എക്‌സൈസിന്റെ പരിശോധന.              ഐ.ബി ഇന്‍സ്‌പെക്ടര്‍ ജോസഫ്, പ്രിവന്റീവ് ഓഫീസര്‍ ഷെയ്ഖ് അബ്ദുല്‍ ബഷീര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം. ഹമീദ്, പ്രജിത് കുമാര്‍, ജിജിത്ത്, വനിതാ ഓഫീസര്‍ വി. ബിജില എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.






No comments