JHL

JHL

കാൻസർ ബോധവത്കരണം നടത്തി


 കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രം, പ്രാഥമിക ആരോഗ്യ കേന്ദ്രം ആരിക്കാടി. നെഹ്‌റു യുവകേന്ദ്ര സുരക്ഷാ പ്രോജക്ട് കുമ്പള,ആരിക്കാടി എഫ് സി കെ ആർട്‌സ് & സ്പോർട്സ് ക്ലബ്ബ് എന്നിവരുടെ സഹകരണത്തോടെ ലോക കാൻസർ ദിനാചാരണത്തോ ടനുബന്ധിച് ആരിക്കാടി മദ്രസ ഹാളിൽ കാൻസർ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.ആരിക്കാടി കടവത്ത് മദ്രസ ഹാളിൽ നടന്നപരിപാടി ആരിക്കാടി പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.സ്മിത പ്രഭാകരൻ ഉത്ഘാടനം ചെയ്തു.കുമ്പള സി.എച്.സി യിലെ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ബാലചന്ദ്രൻ സി.സി. കാൻസർ ബോധവത്ക്കരണ ക്ലാസ്സിനു നേതൃത്വം നൽകി വാർഡ് മെമ്പർ  അൻവർ ഹുസൈൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ വൈ കെ പ്രതിനിധികളായ നാരായണൻ, രേണുക,ആരിക്കാടി പി.എച്.സി സ്റ്റാഫ് റഹ്മത്,എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സ്വാഗതം മീശാൽ റഹ്മാൻ കുമ്പളയും, ക്ലബ്ബ് സെക്രട്ടറി സിദ്ദിഖ് നന്ദിയും പറഞ്ഞു. പരിപാടിക്ക്‌ Fck കടവത്ത്‌ നേതൃത്വം നൽകി.

No comments