നമ്മുടെ ഭാരതം നമ്മുടെ ഭരണഘടന" എന്ന പ്രമേയത്തിൽ എസ് വൈ എസ് ടേബിൾ ടോക്ക് സംഘടിപ്പിച്ചു.
നമ്മുടെ ഭാരതം നമ്മുടെ ഭരണഘടന"
എന്ന പ്രമേയത്തിൽ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി യുടെ തീരുമാനപ്രകാരം സംഘടിപ്പിക്കുന്ന ടേബിൾ ടോക്ക് സെമിനാർ കുമ്പള മേഖല കമ്മിറ്റി സീതാഗോളിയിൽ സംഘടിപ്പിച്ചു. ശംസുൽ ഉലമാ ഇസ്‌ലാമിക് സെൻ്ററിൽ നടന്ന പരിപാടിയിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സംബന്ധിച്ചു. മേഖല പ്രസിഡൻ്റ് മൂസ ഹാജി ബന്തിയോട് അധ്യക്ഷത വഹിച്ചു. വർക്കിംഗ് സെക്രട്ടറി ഖാലിദ് ബംബ്രാണ സ്വാഗതം പറഞ്ഞു. എൻ സി പി ജില്ലാ സെക്രട്ടറി സുബൈർ പടുപ്പ് മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി റിയാസ് മൊഗ്രാൽ വിഷയാവതരണം നടത്തി. ഖാസിം ഫൈസി പുത്തിഗെ, എം ഏച്ച് അബ്ദുൽ റഹ്മാൻ, കണ്ടത്തിൽ മുഹമ്മദ് ഹാജി, മുഹമ്മദ് ഉപ്പള ഗേറ്റ്, കെ പി എം റഫീഖ്, മുസ്ലിം ലീഗ് നേതാവ് അബ്ദുല്ല ബുകരികണ്ടം, പുത്തിഗെ ഗ്രാമ പഞ്ചായത്ത് അംഗം കേശവൻ, അബ്ദുൽ ജബ്ബാർ അടക്ക, മുഹമ്മദ് കുഞ്ഞി മൈമൂനഗർ,എന്നിവർ സംസരിച്ചു.
Post a Comment