ദാഹം അകറ്റാൻ എസ്.കെ.എസ്.ബി.വിയുടെ തണ്ണീർ പന്തൽ
കുമ്പള.ഇമാം ശാഫി ഇസ് ലാമിക് അക്കാദിയുടെ പതിനഞ്ചാം വാർഷിക രണ്ടാം സനദ് ദാന സമ്മേളന നഗരിയിലെ തണ്ണീർ പന്തൽ ആശ്വാസമാകുന്നു. എസ്.കെ.എസ്.ബി.വി മൈമൂൻ നഗർ ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തണ്ണീർ പന്തൽ ഒരുക്കിയിരിക്കുന്നത്. ഇവിടെ എത്തുന്നവർക്ക് തണ്ണീർ പന്തലിൽ ഉച്ചവരെ നാരങ്ങ വെള്ളവും വൈകിട്ട് ചായയും നൽകി വരുന്നു.
സ്പീക് അബ്ദുല്ലക്കുഞ്ഞി ഉദ്ഘാടനം ചെയ്തു. ഗഫൂർ ഏരിയാൽ, ഹുസൈൻ ഉളുവാർ, ജംഷീർ മൊഗ്രാൽ, അലി നീരോളി, റഹീം, എം.ജി നാസർ സംസാരിച്ചു.
പടം : എസ്.കെ.എസ്.ബി.വി മൈമൂൻ നഗർ ശാഖയുടെ തണ്ണീർ പന്തൽ സ്പീക് അബ്ദുല്ലക്കുഞ്ഞി ഉദ്ഘാടനം ചെയ്യുന്നു
Post a Comment