ജില്ലയെ സംബന്ധിച്ച് നിരാശാജനകമായ ബജറ്റ് - എ.കെ.എം അഷ്റഫ് എം.എൽ.എ
കുമ്പള: സംസ്ഥാന ബജറ്റ് ജില്ലയെ സംബന്ധിച്ച് നിരാശാജനകമാണെന്ന് എ.കെ.എം അഷ്റഫ് എം.എൽ.എ. യു.ഡി.എഫ് കൊണ്ടുവന്ന കാസറഗോഡ് വികസന പാക്കേജിന് ആദ്യ ബഡ്ജറ്റിൽ തന്നെ 125 കോടി രൂപ അനുവദിച്ചിരുന്നു. ചെലവുകൾ കൂടിയ സാഹചര്യത്തിൽ വർഷം തോറും തുക കൂട്ടി അനുവദിക്കേണ്ടതാണ്. ഈ ബഡ്ജറ്റിൽ കേവലം 75 കോടി രൂപ മാത്രമാണ് നീക്കി വച്ചത്.
മഞ്ചേശ്വരത്തെ സംബന്ധിച്ച് മിനി സിവിൽ സ്റ്റേഷൻ കാര്യാലയം എന്നിവയ്ക്ക് തുക മാറ്റി വെക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതുണ്ടായില്ല. മെഡിക്കൽ കോളജിനെ പാടേ അവഗണിച്ചു.
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന, പൊതുവെ കഷ്ടതയനുഭവിക്കുന്ന ജനങ്ങളുടെ തലയിൽ അമിത നികുതി ഭാരം കെട്ടിവച്ച ഒരു ബജറ്റായിരുന്നു ഇതെന്ന് എം.എൽ എ പറഞ്ഞു.
Post a Comment