JHL

JHL

വധശിക്ഷ വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ കേസിലെ നടപടികൾ വേഗത്തിലാക്കാൻ യെമൻ ക്രിമിനൽ പ്രോസിക്യൂഷൻ


 കൊച്ചി: വധശിക്ഷ വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയ്ക്ക് തിരിച്ചടിയായി പ്രോസിക്യൂഷൻ ഇടപെടൽ. കേസിലെ നടപടികൾ വേഗത്തിലാക്കാൻ യെമൻ ക്രിമിനൽ പ്രോസിക്യൂഷൻ മേധാവി നിർദേശം നൽകി.

കോടതിവിധി, ദയാധനം അപേക്ഷ തുടങ്ങി വിവിധ രേഖകൾ ഉടൻ സുപ്രീം കോടതിയിൽ നൽകണം. കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബത്തിന്റെ ഇടപെടലിനെത്തുടർന്നാണ് പ്രോസിക്യൂഷൻ നടപടി.

ദയാധനം നൽകി നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികൾ ഇതുവരെ എങ്ങുമെത്തിയിട്ടില്ല. യമൻ യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ്, യമനിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന നിമിഷപ്രിയയ്ക്ക് കോടതി വധശിക്ഷ വിധിച്ചത്.

യമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നൽകിയാൽ പ്രതിക്ക് ശിക്ഷായിളവ് ലഭിക്കും. ഇളവിനായി കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിന് ദയാധനമായി (നഷ്ടപരിഹാരത്തുക) 50 ദശലക്ഷം യമൻ റിയാൽ (ഏകദേശം 1.5 കോടി രൂപ) നൽകേണ്ടി വരുമെന്ന് യമൻ ജയിലധികൃതർ അറിയിച്ചിരുന്നു.

No comments