ജനദ്രോഹ ബഡ്ജറ്റിനെതിരെ പ്രതിഷേധ കൊടുങ്കാറ്റ്: കുമ്പളയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
കുമ്പള. അവശ്യസാധനങ്ങൾ ഉൾപ്പെടെ വലിയ തോതിലുള്ള വിലകയറ്റത്തിന് കാരണമായേക്കാവുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ബഡ്ജറ്റിൽ പ്രതിഷേധിച്ച് കെപിസിസി ആഹ്വാനം പ്രകാരം കുമ്പളയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
ജനങ്ങളെ ദ്രോഹിക്കുന്നതിൽ ഇരു സർക്കാറും "ആരാണ് മുന്നിലെത്തുക'' 'എന്നതിൽ മത്സരിക്കുകയാണെന്ന് പ്രതിഷേധ സംഗമം ഉദ്ഘാടനം നിർവഹിച്ച ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ലക്ഷ്മണപ്രഭു കുറ്റപ്പെടുത്തി. വിലകയറ്റത്തിലൂടെ ജനങ്ങളെ ദ്രോഹിക്കുന്ന സർക്കാറുകൾക്കെതിരെ വലിയ പ്രക്ഷോഭങ്ങൾക്ക് ദേശീയതലത്തിലും, സംസ്ഥാനതലത്തിലും കോൺഗ്രസ് നേതൃത്വം നൽകുമെന്ന് ലക്ഷ്മണപ്രഭ പറഞ്ഞു. ചടങ്ങിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രവി പൂജാരി അധ്യക്ഷതവഹിച്ചു. കുമ്പള ഗ്രാമപഞ്ചായത്ത് അംഗം രവി രാജ് തുമ്മ സ്വാഗതം പറഞ്ഞു.
ചടങ്ങിൽ ബഷീർ അഹമ്മദ് സിദ്ദീഖ് മൊഗ്രാൽ, ദാസൻ കടപ്പുറം, ലോക്നാദ് ഷെട്ടി ബമ്പ്രാണ, തോമസ് ഡിസൂസ, പുരുഷതോമ നായ്കാപ്പ്, രാമ കാർളെ, ഹരീഷ് മുളിയടുക്ക ഉമേഷ് മാസ്റ്റർ, മാന കുമ്പള എന്നിവർ സംബന്ധിച്ചു.
Post a Comment