JHL

JHL



മൊഗ്രാൽ. ജനസഞ്ചയത്തിലൂടെ, ഭാഷാ-വേഷ വൈവിധ്യങ്ങളിലൂടെ, ജനഹൃദയങ്ങളിലൂടെ, മഞ്ഞും വെയിലും മഴയും വീഴുന്ന മണ്ണിലൂടെ, ഇന്ത്യയുടെ ഹൃദയത്തിലൂടെ രാഹുൽഗാന്ധി ഭാരത് ജോഡോ യാത്രയിലൂടെ നടത്തിയ പ്രയാണം രാജ്യത്തിന് നഷ്ടപ്പെട്ട മതേതരത്വ സ്വഭാവം വീണ്ടെടുക്കാൻ സഹായകമായിയെന്ന് എ കെഎം അഷ്റഫ് എംഎൽഎ അഭിപ്രായപ്പെട്ടു.


 യുഡിഎഫ് കേരള- കാസർഗോഡ് വാട്സ്ആപ്പ് ഗ്രൂപ്പ് കൂട്ടായ്മ സംഘടിപ്പിച്ച ഭാരത് ജോഡോ യാത്രയുടെ വിജയാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


 രാജ്യം എപ്പോഴും സ്നേഹത്തിന്റെയും, നീതിയുടെയും, ഐക്യത്തിന്റെയും കൂടെയാണെന്ന് ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു രാഹുൽഗാന്ധി യാത്രയിലൂടെ മുന്നോട്ടുവച്ചത്. വെറുപ്പിന്റെ രാഷ്ട്രീയം മറന്ന് ഇത് രാജ്യത്തെ ജനങ്ങൾ ഹൃദയത്തിലെത്തിയെന്നും എ കെഎം അഷ്റഫ് എംഎൽഎ പറഞ്ഞു.


മൊഗ്രാൽ കൊപ്രബസാർ സ്പൈസി എക്സ്പ്രസിൽ വെച്ച് നടന്ന വിജയാഘോഷ ചടങ്ങിൽ  കേക്ക് മുറിച്ചു കൊണ്ടായിരുന്നു എ കെ അഷ്റഫ് എംഎൽഎ പരിപാടി ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ അധ്യക്ഷത വഹിച്ചു. കെ എസ് സമീർ മൊഗ്രാൽ സ്വാഗതം പറഞ്ഞു.


 ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള, മൊഗ്രാൽത്തൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുജീബ് കമ്പാർ, കുമ്പള ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി എ റഹ്മാൻ ആരിക്കാടി,സെഡ് എ മൊഗ്രാൽ, ടി എം ശുഹൈബ്,  എ കെ എംആരിഫ്, ബിഎൻ മുഹമ്മദലി, ഷക്കീൽ അബ്ദുള്ള, എംജിഎ റഹ്മാൻ,  മുഹമ്മദ് അബ്ക്കോ, റിയാസ് കരീം, കെ പി അഷ്റഫ്, ടി എ കുഞ്ഞഹമ്മദ്, ശരീഫ് ദീ നാർ എന്നിവർ സംബന്ധിച്ചു.


 

No comments