JHL

JHL

മൊഗ്രാൽ സ്കൂൾ റോഡിൽ നടപ്പാതയായി: വിദ്യാർത്ഥികൾക്കും, കാൽനടയാത്രക്കാർക്കും ആശ്വാസം.


 മൊഗ്രാൽ. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർക്ക് ഇനി അപകട ഭീഷണിയില്ലാതെ നടന്നുപോകാനാകും. മൊഗ്രാൽ സ്കൂൾ റോഡിൽ 10 ലക്ഷം രൂപ ചെലവിൽ പൊതുമരാമത്ത് വകുപ്പ് അനുവദിച്ച (പിഡബ്ലിയു ഡി) നടപ്പാത നിർമ്മാണം സമയബന്ധിതമായി  പൂർത്തിയാക്കി കാൽനടയാത്രക്കാർക്ക് തുറന്നു കൊടുത്തു.


 നേരത്തെ സ്കൂൾ റോഡിന് സമീപത്തുള്ള ഓവുചാലിന് സ്ലാബ് ഇല്ലാത്തത്  വിദ്യാർഥികളെയും, കാൽനടയാത്രക്കാരെയും, രോഗികളെയും ഏറെ പ്രയാസപ്പെടുത്തിയിരുന്നു. വാഹനങ്ങളുടെ തിരക്ക് കാരണം റോഡിൽ നിന്ന് മാറിനിൽക്കാൻ ഓവുച്ചാലിന് സ്ലാബ് ഇല്ലാത്തത് മൂലം വിദ്യാർത്ഥികൾക്കും, കാൽനടയാത്രക്കാർക്കും രോഗികൾക്കും കഴിഞ്ഞിരുന്നില്ല. ഇതേത്തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് ഓവുചാലിന് സ്ലാബുകൾ സ്ഥാപിച്ച് അതിന്റെ മുകളിൽ  ടൈൽസുകൾ പാകി കൈവരികളും സ്ഥാപിച്ച് നടപ്പാത ഒരുക്കിയത്.


 രണ്ടായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന മൊഗ്രാൽ വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ റോഡിൽ  നടപ്പാത ഇല്ലാത്തതിന്റെ പ്രയാസം പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ വാർഡ് മെമ്പർ റിയാസ് മൊഗ്രാൽ, മുൻ സ്കൂൾ പ്രിൻസിപ്പൽ മനോജ്‌ എന്നിവർ  നിവേദനത്തിലൂടെ അറിയിച്ചിരുന്നു.ഇതേ തുടർന്നാണ് നടപ്പാത നിർമ്മാണത്തിന് ഫണ്ട് അനുവദിച്ച് കിട്ടിയത്.


 നടപ്പാതയുടെ പ്രയോജനം സ്കൂളിന് മാത്രമല്ല തൊട്ടടുത്ത പൊതുവിതരണ കേന്ദ്രത്തിലെത്തുന്ന ഉപഭോക്താക്കൾക്കും, യു നാനി ഡിസ്പെൻസറിയിലേക്കെ ത്തുന്ന രോഗികൾക്കും, തൊട്ടടുത്ത അംഗൻവാടി കുട്ടികൾക്കും ഏറെ ഉപകരിക്കുമെന്ന് നാട്ടുകാർ പറയുന്നു.



ഫോട്ടോ: മൊഗ്രാൽ സ്കൂൾ റോഡിൽ പൊതുമരാമത്ത് വകുപ്പ് പുതുതായി നിർമ്മിച്ച നടപ്പാതയിലൂടെ നടന്നുവരുന്ന വിദ്യാർത്ഥികൾ.

No comments