കുമ്പള ഗ്രാമപഞ്ചായത്ത് രോഗപ്രതിരോധ മെഡിക്കൽ ക്യാമ്പ് നടത്തി
രോഗപ്രതിരോധത്തിന്റെ ഭാഗമായി കുമ്പള ഗ്രാമപഞ്ചായത്ത് അലോപ്പതി ആയുർവേദം യൂനാനി ഹോമിയോപ്പതി സംയുക്ത മെഡിക്കൽ ക്യാമ്പ് നാരായണമംഗലം എൽപി സ്കൂളിൽ വെച്ച് നടത്തി
കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ ഉദ്ഘാടനം ചെയ്തു ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി എ റഹ്മാൻ അധ്യക്ഷത വഹിച്ചു മെഡിക്കൽ ഓഫീസർമാരായ ഡോ. സ്മിത, ഡോ: ഷക്കീർ അലി ,ഡോ: ആശ, ഡോ: റിയാന തുടങ്ങിയവർ നേതൃത്വം നൽകി.
പഞ്ചായത്ത് അംഗങ്ങളായ റിയാസ് രവി രാജ്, വിവേകാനന്ദ ഷെട്ടി, തുടങ്ങിയവർ സംബന്ധിച്ചു. പഞ്ചായത്തംഗം അജയ് സ്വാഗതവും സുലോചന നന്ദിയും പറഞ്ഞു
Post a Comment