JHL

JHL

പശുത്തൊഴുത്തില്‍ സൂക്ഷിച്ച 79 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു


 മഞ്ചേശ്വരം: (www.truenewsmalayalam.com 01.04.2021)

 മിയാപദവില്‍ പശുത്തൊഴുത്തില്‍ സൂക്ഷിച്ച 79 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കുളബയലിലെ ജോണ്‍ ഡിസൂസ(48)യാണ് അറസ്റ്റിലായത്. വില്‍പ്പനക്ക് കൈമാറാനായി വീടിന് സമീപത്തെ തൊഴുത്തില്‍ സൂക്ഷിച്ച 79 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യമാണ് പിടിച്ചെടുത്തത്. മിയാപദവിലെ വിവിധ ഭാഗങ്ങളിലേക്ക് മദ്യം എത്തിക്കുന്ന പ്രധാന കണ്ണിയാണ് ജോണ്‍ ഡിസൂസയെന്ന് എക്‌സൈസ് സംഘം പറഞ്ഞു. എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.പി ജനാര്‍ദ്ദനനും സംഘവുമാണ് പരിശോധന നടത്തിയത്. ഐ.ബി പ്രിവന്റീവ് ഓഫീസര്‍ ബാബു പ്രസാദ്, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എം.വി സുധീന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ പ്രശാന്ത് കുമാര്‍, ഡ്രൈവര്‍ ദിജിത്ത് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

No comments