JHL

JHL

ദുബായ് കെ എം സി സി ബൈതുറഹ്മ താക്കോൽദാനം വെള്ളിയാഴ്ച

 


കൂമ്പള:(www.truenewsmalayalam.com 08.04.2021)

 ദുബായ് കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നിർധന കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന മൂന്നാമത്  ബൈതുറഹ്മയുടെ താക്കോൽദാനം വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പാടലടുക്കയിൽ നിർമ്മിക്കുന്ന നാലാമത്തെ ബൈതുറഹ്മയുടെ പണി അവസാന ഘട്ടത്തിലാണ്.


          വൈകുന്നേരം നാലു മണിക്ക് നടക്കുന്ന ചടങ്ങ് യഹിയ തളങ്കര ഉദ്ഘാടനം ചെയ്യും. സയ്യിദ് ഫസൽ തങ്ങൾ കല്ലങ്കൈ താക്കോൽദാനം നിർവ്വഹിക്കും. എം സി കമറുദ്ദീൻ എം എൽ എ, എൺമകജെ പഞ്ചായത്ത് പ്രസിഡന്റ് സോമശേഖര, കെ എം സി സി യുടെയും മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും നേതാക്കളും പ്രവർത്തകരും സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും സംബന്ധിക്കും.

        കെ എം സി സി യിൽ അംഗത്വമെടുത്ത പ്രവർത്തകരുടെ ആശ്രിതർക്ക് നൽകി വരുന്ന അഞ്ചു ലക്ഷം രൂപ ധനസഹായം പത്തു ലക്ഷമാക്കി ഉയർത്തിയതായി നേതാക്കൾ അറിയിച്ചു.

        ദുബായ് കെ എം സി സി മഞ്ചേശ്വരം മണ്ഡലം ലീഗൽ സെൽ ചെയർമാൻ അഡ്വ. ഇബ്രാഹിം ഖലീൽ, പ്രസി. അയ്യൂബ് ഉറുമി, ട്രഷറർ ഇബ്രാഹിം ബേരിക്കെ, വൈസ് പ്രസി. അലി സാഗ് ബായാർ, ജോയിന്റ് സെക്രട്ടറിമാരായ ആരിഫ് ഹൊസങ്കടി, മുനീർ ബേരിക്കെ, മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഫൈസൽ കടമ്പാർ എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.


No comments