JHL

JHL

അഞ്ചാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത പിതാവിന്റെ ക്രൂരത പുറംലോകമറിയുന്നത് അഞ്ചുവർഷം കഴിഞ്ഞ്.ഇപ്പോൾ പത്താം ക്ലാസ്സിലുള്ള കുട്ടിക്ക് പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയാത്തതിന്റെ കാരണം അന്വേഷിച്ചപ്പോൾ കിട്ടിയത് ഞെട്ടിക്കുന്ന വിവരം

 


(www.truenewsmalayalam.com 10.04.2021)

പ്രായപൂർത്തിയാകാത്ത സ്വന്തം മകളെ നിരവധി തവണ ബാലസംഗം  ചെയ്ത പിതാവിന്റെ ക്രൂരത പുറത്തായി. അഞ്ച് വർഷം മുമ്പ് അഞ്ചാം ക്ലാസ്സിൽ പഠിക്കുകയായിരുന്ന സ്വന്തം മകളെ നിരന്തരമായി ബലാത്സംഗം ചെയ്‌ത പ്രതിയെ മംഗളൂരു പോലീസ് അറസ്റ്റു ചെയ്തിരിക്കുകയാണ്. മംഗളൂരു വനിതാ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിലാണ് പോലീസിന്റെ നടപടി. 2015 ലും 2016 ലുമായി പെൺകുട്ടി അഞ്ചാം ക്ലാസ്സിൽ പഠിച്ചുകൊണ്ടിരുന്ന സമയത്താണ് ഇയാൾ മകളെ വീട്ടിൽ ആരും ഇല്ലാത്ത സമയത്ത്  നിരന്തരമായി  ബലാത്സംഗം വന്നതെന്നാണ് പരാതി. ഈ സംഭവം കുട്ടിയെ മാനസികമായി തളർത്തിയിരുന്നു. അഞ്ചു വര്ഷങ്ങൾക്ക്  ശേഷം കുട്ടി പത്താം ക്ലാസ്സിലെത്തിയെങ്കിലും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് നടത്തിയ കൗണ്സിലിങ്ങിലാണ് സംഭവം കുട്ടി വെളിപ്പെടുത്തുന്നത്. പിതാവിന്റെ പീഡനം  കുട്ടിയെ മാനസികമായും ശാരീരികമായും തളർത്തിയിരുന്നു.  ഭയം മൂലവും  കാര്യത്തിന്റെ ഗൗരവം മനസ്സിലാകാത്തതിനാലും  കുട്ടി ഇത് മറ്റാരോടും പറഞ്ഞിരുന്നില്ല. പിന്നീടും താൻ പീഡനത്തിനിരയായതായി കുട്ടി പോലീസിനോട് വെളിപ്പെടുത്തി  കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരുന്നതായി പോലീസ് അറിയിച്ചു. പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ പോലീസ് തയ്യാറായിട്ടില്ല.

No comments