JHL

JHL

സാങ്കേതിക അപാകതകൾ; വാക്സിനേഷന് മണിക്കൂറുകളോളം ടോക്കണെടുത്ത് കാത്തു നിൽക്കുന്ന പ്രവാസികളെ തിരിച്ചയക്കുന്നു

കുമ്പള(www.truenewsmalayalam.com): വാക്സിനേഷൻ നൽകുന്നതിലെ അപാകത കാരണം പ്രവാസികൾ ദുരിതത്തിൽ. 

കൊവിഡ് വാക്സിനേഷന് രെജിസ്ട്രേഷൻ ചെയ്ത് സമയവും സ്ഥലവും കിട്ടിയിട്ടും മണിക്കൂറുകളോളം കാത്ത് നിന്ന് അവസാനം വാക്സിൻ എടുക്കാൻ പറ്റാതെ തിരിച്ചു പോകേണ്ടി വരുന്നു. കുമ്പള സി എച്ച് സിയുടെ കീഴിൽ കുമ്പള ഹയർ സെക്കണ്ടറി സ്കൂളിലെ വാക്സിനേഷൻ സെന്ററിലാണ് പ്രവാസികൾ ദുരിതം അനുഭവിക്കുന്നത്.

കേന്ദ്രഗവണ്മെന്റ് സൈറ്റിൽ രെജിസ്റ്റർ ചെയത ശേഷം കേരള ഗവണ്മെന്റ് കോവിഡ് പോർട്ടലിൽ ആ നമ്പർ വെച്ച് അപേക്ഷിച്ച ശേഷം കിട്ടുന്ന കേന്ദ്രത്തിലാണ് പ്രവാസികൾ കുത്തിവെപ്പിനായി എത്തിയത്. കുത്തിവെപ്പ് കേന്ദ്രത്തിലെത്തിയ എല്ലാവർക്കും ടോക്കൺ കിട്ടിയെങ്കിലും മണിക്കൂറുകൾ കാത്ത് നിന്ന്,  ആരോഗ്യപ്രവർത്തകർ നമ്പർ അടിച്ചു നോക്കുമ്പോൾ മാത്രമാണ് തങ്ങളുടെ പേര് ഇന്നത്തെ ലിസ്റ്റിൽ വന്നില്ല എന്ന് അറിയുന്നത്.


നിരവധി പ്രവാസികൾ ഇങ്ങനെ വന്ന് കുത്തിവെപ്പ് കിട്ടാതെ വന്നത് കുമ്പളയിലെ കുത്തിവെപ്പ് കേന്ദ്രത്തിൽ ഏറെ നേരം സംഘർഷാവസ്ഥ  സൃഷ്ടിച്ചു


No comments