JHL

JHL

ചെമ്പിരിക്ക കടൽ ക്ഷോഭം ശാശ്വത പരിഹാരം കാണുക ; കുന്നിൽ മുഹമ്മദ് ചെമ്പിരിക്ക


 (www.truenewsmalayalam.com 19.05.2021)

മഴക്കാലത്ത്  ക്ഷുഭിതനായെത്തുന്ന കടൽ  കടലോര നിവാസികളുടെ മനസ്സിൽ നിറക്കുന്നത് ആശങ്കയുടെ തിരമാലകളാണ്. ചെമ്പിരിക്ക തീരദേശം ഏറെ നാളുകളായി കടൽ ക്ഷോഭത്തിന്റെ ഭീതിദമായ കാഴ്ചകളിലാണ്. ഓരോ വർഷക്കാലവും കടലോര നിവാസികളുടെ മനസ്സിൽ ഭയത്തിന്റെ തിരടയടിച്ചുകൊണ്ടാണ് വിടവാങ്ങുന്നത്.  ഓരോ  കടൽ ക്ഷോഭം  ഉണ്ടാവുമ്പോഴും സർക്കാർ  ഉദ്യോഗസ്ഥരും സന്ദർശിക്കുകയും  വാഗ്ദാനങ്ങൾ  നൽകി  പോകും. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന കടൽ ക്ഷോഭം കെട്ടടങ്ങുമ്പോൾ  വാഗ്ദാനങ്ങളും  കെട്ടടങ്ങും.

വർഷങ്ങളോളമായി തുടരുന്ന കാഴ്ചയാണിത്. ഒരുപാട് വര്ഷം  അധ്വാനിച്ചുണ്ടാക്കിയ  വീടുകളും  തെങ്ങുകളും മറ്റും  ഒരൊറ്റ  കടൽ ക്ഷോഭം  കൊണ്ട് ഇല്ലാതാവുന്ന ദുരവസ്തയ്ക്‌  അറുതി വരുത്താൻ വാഗ്ദാനങ്ങളിൽ  ഒതുക്കാതെ  ഇനിയെങ്കിലും  ശാസ്വത  പരിഹാരം  കാണുക. 

ജനപ്രതിനിധികൾക്കോ സർക്കാരുകൾക്കോ ഇതിനൊരു  പരിഹാരം കാണാൻ കഴിയുന്നില്ല എന്നത് നിരാശാജനകമാണ്. അധികൃതർക്ക് അറിയാഞ്ഞിട്ടല്ല. ഇതിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനോ നടപ്പാക്കുന്നതിനോ ആരും താൽപര്യം കാണിക്കുന്നില്ല. 

കടൽ ക്ഷോഭത്തിൽ ജീവനും  വീടും  മറ്റും നഷ്ട്റ്റപെട്ട്‌  നഷ്ട പരിഹാരം  നൽകുക എന്ന താൽക്കാലിക പദ്ധതികളാണ് എന്നും സർക്കാരുകളുടെ പരിഗണനയിൽ വരാറുള്ളു.

അതിവേഗവും ശക്തിയുമുള്ള തിരമാലകൾ കരയെ ഇടിച്ചില്ലാതാക്കുന്നു. വീടുകളും  തെങ്ങുകളും കടലെടുത്തു പോകുന്നു. കടലോര റോഡുകളും തകർന്നു പോകുന്നു. ഇതോടെ തീരവാസികളുടെയും  ബീച്ച്  സന്ദര്ശകരുടെയും പള്ളിയിലേകും  മഖാമിലേക്കും  മദ്രസ്സയിലും  സ്‌കൂളിലേക്കുമുള്ള യാത്രകളും തടസ്സപ്പെടുന്നു. കടലാക്രമണം തടയുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളുടെ അപര്യാപതയും പ്രധാന പോരായ്മയാണ് .

കടൽ തീരം ടൂറിസം വികസനത്തിൽ പ്രധാന പങ്ക് വഹിക്കുന്നവയാണ് കടലോരങ്ങൾ സുരക്ഷിതമാക്കി നിലനിർത്തുന്നതിലൂടെ മാത്രമേ ടൂറിസം മേഖലയെയും സംരക്ഷിക്കാൻ കഴിയൂ. 

കടലോര നിവാസികളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പാക്കുന്ന സുസ്ഥിര പദ്ധതികൾ നടപ്പാക്കേണ്ടതുണ്ട്. അതു വഴി നമ്മുടെ ജനസമൂഹത്തെ സുരക്ഷിതത്വത്തിന്റെ ആത്മവിശ്വാസത്തിലേക്കെത്തിക്കാനും ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പു വരുത്താനും നമുക്ക് കഴിയും.

No comments