JHL

JHL

തൊക്കോട്ട് ഫ്‌ളൈ ഓവറിലുണ്ടായ വാഹനാപകടത്തില്‍ സ്ത്രീ മരിച്ചു

 


മംഗളൂരു: (www.truenewsmalayalam.com 20.05.2021)

ദേശീയപാതയില്‍ തൊക്കോട്ട് ഫ്‌ളൈ ഓവറിലുണ്ടായ വാഹനാപകടത്തില്‍ സ്ത്രീ മരിച്ചു. ഒരാളെ ഗുരുതര നിലയില്‍ ദേര്‍ളക്കട്ടയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മംഗളൂരു സ്വദേശിനിയായ വാസന്തി (50) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകള്‍ ശ്രീജക്കാണ് ഗുരുതരമായി പരിക്കേറ്റത്. ദക്ഷിണ കന്നഡ കുംപളയില്‍ നിന്ന് കല്ലാപ്പുവിലേക്ക് പോവുകായിരുന്നു വാസന്തിയും ശ്രീജയും. മംഗളൂരുവില്‍ നിന്ന് തലപ്പാടി ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് സ്‌കൂട്ടറിലിടിച്ചത്. ഡിവൈഡറിലിടിച്ച കാര്‍ സ്‌കൂട്ടറിലിടിച്ചതിന്റെ ആഘാതത്തില്‍ സ്‌കൂട്ടറിന്റെ പിറകിലുണ്ടായിരുന്ന വാസന്തി ഫ്‌ളൈ ഓവറിന് താഴെയുള്ള റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

No comments