JHL

JHL

ഫാസിസത്തെ വിമർശിച്ച അദ്ധ്യാപകന്റെ സസ്പെൻഷൻ കടുത്ത ഫാസിസമാണ്പിഡിപി *

 


കാസർകോട് :(www.trunewsmalayalam.com 20.05.2021)

ഓൺലൈൻ ക്ലാസിൽ സംഘ പരിവാർ ഫാസിസത്തെ വിമർശിച്ചു എന്ന് ആരോപിച്ചു പെരിയ കേന്ദ്ര സർവകലാശാലയിലെ അസിസ്റ്റന്റ് പ്രഫസറെ ഗിൽബർട്ട് സെബാസ്റ്റ്യനെ സസ്പെൻഡ് ചെയ്ത നടപടി വിദ്യാഭ്യാസ മേഖലയിലെ സംഘപരിവാർ നടപ്പിലാക്കുന്ന ഫാസിസ്റ്റ് സമീപനത്തിൻ്റെ  കടുത്ത ഫാസിസ്റ്റു  ഉദാഹരണമാണ് പിഡിപി കാസറഗോഡ് ജില്ലാ കമ്മിറ്റി ആശങ്ക രേഖപെടുത്തി. 

  ഓൺലൈൻ ക്ലാസിൽ അധ്യാപകൻ ക്ലാസെടുത്തതിൻ്റെ പേരിൽ സസ്പെൻഡ് ചെയ്യപ്പെടുന്നത്ആദ്യത്തെ സംഭവമാണ് ഇതെന്നും പിഡിപി ആരോപിച്ചു.  അകാരണമായി സസ്പെൻ്റ് ചെയ്യപ്പെട്ട അധ്യാപകൻ ഡോ.ഗിൽബർട്ട് സെബാസ്റ്റ്യൻ സസ്പെൻഷൻ നടപടികൾ പിൻവലിച്ചു കൊണ്ട്  ഉടൻ സേവനത്തിൽ തുടരാൻ അവസരമുണ്ടാകുകയും ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത പാലിക്കണം. യാതൊരു നടപടി ക്രമണങ്ങളും പാലിക്കാതെ കീഴ് വക്കങ്ങളെ കാറ്റിൽ പരത്തി  അദ്ധ്യാപകനെ സസ്പെൻഡ്‌ ചെയ്യാൻ  മുതിർന്ന അധികാരികളെ സേവനത്തിൽ തുടരാൻ അനുവദിക്കരുത് എന്നും പിഡിപി കാസറഗോഡ് ജില്ലാ പ്രസിഡന്റ്‌ പി എം സുബൈർ പാടുപ്പ്, ജില്ലാ സെക്രട്ടറി ഷാഫി ഹാജി ആടൂർ  പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

No comments