JHL

JHL

തീരദേശ വാസികളുടെ ദുരിതത്തിന് ശാശ്വത പരിഹാരം വേണം - രാജ് മോഹൻ ഉണ്ണിത്താൻ


കുമ്പള:(www.truenewsmalayalam.com 22.05.2021)

 കടൽക്ഷോഭം മൂലം ദുരിതം നേരിടുന്ന തീരദേശ ജനങ്ങളെ ദുരിതമകറ്റുന്നതിന് ശ്യാശ്വത പരിഹാരമാണ് വേണ്ടതെന്ന് രാജ് മോഹൻ എം പി അഭിപ്രായപ്പെട്ടു.

കടലിന് 50 മീറ്റർ പരിധിയിലുള്ള കുടുംബങ്ങൾ വീടും സ്ഥലവും ഒഴിഞ്ഞ് പോകുമ്പോൾ നിലവിൽ ലഭിക്കുന്ന 10 ലക്ഷം എന്നത്20ലക്ഷം രൂപയായി  വർധിപ്പിച്ചാൽ കൂടുതൽ കുടുംബങ്ങൾ ഒഴിഞ്ഞ് പോകാൻ തയ്യാറാകും. 100 മീറ്റർ പരിധിയിലുള്ള നിരവധി കുടുംബങ്ങളും ഒഴിഞ്ഞ് പോകാൻ സന്നദ്ധമാണ്.ഇവർക്ക് അർഹമായ ആനുകൂല്യം ലഭ്യമാക്കേണ്ടതുണ്ട്.ഒരു വീട്ടിൽ ഒന്നിലധികം കുടുംബങ്ങളായി താമസിക്കുന്നവർക്ക് ഒഴിഞ്ഞ് പോകുമ്പോൾ അവരെ വ്യത്യസ്ത കുടുംബമായി പരിഗണിച്ച് ധനസഹായം ലഭ്യമാക്കണം  കടൽക്ഷോഭം നേരിടുന്നതിന് ശാശ്വതപരിഹാരമാണ് വേണ്ടത് ഓരോ വർഷവും കരാറുകാരും ഉദ്ദിയോഗസ്ഥരും കടലിൽ കല്ലിടുന്നത് പോലെ കോടികളുടെ അഴിമതിയാണ് ഇതിന്ടെ പേരിൽ നടത്തി കൊണ്ടിരിക്കുന്നത് ഈ വിഷയം സർക്കാറിൻ്റെ ശ്രദ്ധയിൽ പെടുത്തുമെന്നും അദ്ധേഹം പറഞ്ഞു. കടലാക്രമണം നേരിട്ട മഞ്ചേശ്വരം മണ്ഡത്തിലെ ഉപ്പള മൂസോ ടി, കുമ്പള കൊയ്പ്പാടി, പെർ വാട് കടപ്പുറം, കൊപ്പളം പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ മനസ്സിലാക്കി. രാജ് മോഹൻ ഉണ്ണിത്താൻ എംപി  

എ കെ എം അഷ്റഫ് എം എൽ എ  ടി എ മൂസ ത്രിതല പഞ്ചായത്ത്‌ ജനപ്രതിനിധികളായ അഷ്‌റഫ്‌ കർള ഹനീഫ് ഉപ്പള റിസനാ താഹിറ യൂസുഫ്. ബോൺ മുഹമ്മദ്‌. കാറുന്നിസ സബൂറ.ബി എ റഹ്മാൻ.കൗലത്ത് ബീവി, യൂസുഫ് എം ബി. സലീം അറ്റ്ലാസ്. മനാഫ് നുള്ളിപ്പടി. സയ്യിദ് ഹാദി തങ്ങൾ. അഷ്‌റഫ്‌ കൊടിയമ്മ. റിയാസ് മൊഗ്രാൽ. കെ വി യൂസഫ്. സിദ്ദിഖ് ദണ്ടഗോളി.ഹനീഫ് പെർവേഡ്.കൊയ്‌പാടി ഹമീദ്. കൊയ്‌പാടി ., ഹസൈനാർ പെർവാട്., അഹ്മദ് ഹാജി കൊപ്പളം.. തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

No comments