JHL

JHL

കാസർകോടിന്റെ വികസനകാര്യത്തിൽ ജനപ്രതിനിധികളുടെ കൂട്ടായ്മ അനിവാര്യം - എൻ എ നെല്ലിക്കുണ്


കാസർകോട്: (www.truenewsmalayalam.com 21.05.2021) 

നാടിന്റെ   സമഗ്ര വികസനത്തിനും ജനക്ഷേമ കാര്യത്തിനും ജനപ്രതിനിധികളുടെ  കൂട്ടായ്മ അനിവാര്യമെന്ന്  നിയുക്ത എം എൽ എ   എൻ. എ. നെല്ലിക്കുന്ന്  പറഞ്ഞു. കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് സന്ദർശിച്ച് ജനപ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനകാര്യങ്ങളിൽ രാഷ്ട്രീയത്തിനതീതമായ പ്രവർത്തനം തങ്ങളുടെ മേഖലളകളിൽ നടത്താനും  കോവിഡ് രൂക്ഷമായ വർത്തമാന കാലത്ത് ജനസേവന പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങാനും  അദ്ദേഹം ജനപ്രതിനിധികളോട് ആഹ്വാനം ചെയ്തു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ. ഷൈമ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി. എ. അഷ്‌റഫ് അലി സ്വാഗതം പറഞ്ഞു. സ്റ്റാഡിങ്ങ് കമ്മിറ്റി ചെയർമാൻമാരായ അഷ്‌റഫ് കർള,   ഷമീമ അൻസാരി, സകീന അബ്ദുല്ല, ഹനീഫ, ജെയിംസ്, ജമീല അഹ്മദ്  എന്നിവർ  സംസാരിച്ചു.

No comments